Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസ്​കൂളിൽ...

സ്​കൂളിൽ മടങ്ങിയെത്തു​േമ്പാൾ കുട്ടികൾ ശ്രദ്ധിക്കാൻ...

text_fields
bookmark_border
സ്​കൂളിൽ മടങ്ങിയെത്തു​േമ്പാൾ കുട്ടികൾ ശ്രദ്ധിക്കാൻ...
cancel
camera_alt

ഡോ. ​ബി​നോ​യ്​ നെ​ല്ലി​ശേ​രി

(പീ​ഡി​യാ​ട്രി​ക്​​സ്​ ആ​ൻ​ഡ്​  നി​യോ​ന​റ്റോ​ള​ജി(സ്​​പെ​ഷ്യ​ലി​സ്​​റ്റ്)

ആ​സ്​​റ്റ​ർ ഹോ​സ്​​പി​റ്റ​ൽ​സ്​

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്രാ​വി​ല​ക്കു​ക​ൾ മാ​റു​ന്ന​തി​നൊ​പ്പം സ്​​കൂ​ളു​ക​ളും പ​ടി​പ​ടി​യാ​യി തു​റ​ക്കു​ക​യാ​ണ്. യു.​എ.​ഇ ഉ​ൾ​പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക്ലാ​സ്​ മു​റി പ​ഠ​ന​ത്തി​ലേ​ക്ക്​ മാ​റാ​നു​ള്ള ചു​വ​ടു​വെ​പ്പി​ലാ​ണ്. ചി​ല രാ​ജ്യ​ങ്ങ​ളി​ൽ ക്ലാ​സ്​​മു​റി​യി​ലും ഓ​ൺ​ലൈ​നി​ലു​മാ​യി ഹൈ​ബ്രി​ഡ്​ പ​ഠ​ന രീ​തി തു​ട​രു​ന്നു. ഒ​രു​പാ​ടു നാ​ളു​ക​ൾ​ക്കു​ശേ​ഷം കു​ട്ടി​ക​ൾ സ്കൂ​ളി​ലേ​ക്കും ക​ളി​സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കും തി​രി​കെ​യെ​ത്തു​ന്ന​ത്​ സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​മാ​ണ്. നി​ര​ത്തി​ലെ സ്കൂ​ൾ ബ​സു​ക​ളും കു​ട്ടി​ക​ളെ സ​ന്തോ​ഷ​ത്തോ​ടെ യാ​ത്ര​യാ​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​മെ​ല്ലാം ക​ണ്ണി​ന്​ കു​ളി​ര്​ പ​ക​രു​ന്ന കാ​ഴ്​​ച​ക​ളാ​ണ്.

ബ​ല​മാ​യി ചു​മ​ത്ത​പ്പെ​ട്ട ഉ​ദാ​സീ​ന​മാ​യ ജീ​വി​തം കാ​ര​ണം കു​ട്ടി​ക​ളി​ൽ വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​മി​ത​മാ​യ ശ​രീ​ര​ഭാ​രം, പെ​രു​മാ​റ്റ പ്ര​ശ്ന​ങ്ങ​ൾ, ക​ണ്ണ്, ഉ​റ​ക്ക പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു. ഈ ​അ​വ​സ​ര​ത്തി​ൽ സ്കൂ​ളി​ലേ​ക്ക് തി​രി​കെ വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക്​ കു​റ​ച്ചു​കൂ​ടി ക​രു​ത​ൽ ന​ൽ​ക​ണം.

കോ​വി​ഡ്​ ഈ ​ലോ​ക​ത്ത്​ ത​ന്നെ​യു​ണ്ട്​ എ​ന്ന്​ മ​ന​സ്സി​ൽ ക​രു​തി​വേ​ണം അ​വ​രെ സ്​​കൂ​ളി​ലേ​ക്ക്​ യാ​ത്ര അ​യ​ക്കാ​ൻ. അ​വ​രെ മു​ൻ​ക​രു​​ത​ലെ​ടു​ക്കാ​ൻ പ്രാ​പ്​​ത​രാ​ക്കേ​ണ്ട​ത്​ ര​ക്ഷി​താ​ക്ക​ളു​ടെ ചു​മ​ത​ല​യാ​ണ്. മാ​സ്ക് ധ​രി​ക്കാ​നു​ള്ള ശ​രി​യാ​യ മാ​ർ​ഗ​ങ്ങ​ൾ, ശ​രി​യാ​യ ശു​ചി​ത്വം, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യും പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. അ​വ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി മെ​ച്ച​പ്പെ​ടു​ത്താ​നും വേ​ണ്ട​ത്ര ഉ​റ​ക്ക​വും ശ​രി​യാ​യ ജ​ലാം​ശ​വും ഉ​റ​പ്പാ​ക്കാ​നും സ്ക്രീ​ൻ സ​മ​യ​ത്തി​ൽ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​നും ശ്ര​മി​ക്കു​ക. ആ​രോ​ഗ്യ​ക​ര​വും പോ​ഷ​ക​സ​മൃ​ദ്ധ​വു​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ക. ചി​ല രാ​ജ്യ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ ന​ൽ​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശ​ത്തോ​ടെ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കാം. ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ ത​ണു​പ്പു​കാ​ലം വൈ​കാ​തെ എ​ത്തു​മെ​ന്ന​തി​നാ​ൽ എ​ല്ലാ വൈ​റ​ൽ അ​ണു​ബാ​ധ​ക​ളും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ൽ​നി​ന്നും മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​യു​ടെ സൂ​ച​ന​യു​ണ്ടെ​ങ്കി​ൽ കു​ട്ടി​യെ എ​ല്ലാ ദി​വ​സ​വും നി​രീ​ക്ഷി​ക്കു​ക​യും സു​ഖം പ്രാ​പി​ക്കു​ന്ന​തു​വ​രെ വീ​ട്ടി​ൽ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക.

സ്കൂ​ൾ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​ൻ കു​ട്ടി​ക​ൾ ശ്ര​ദ്ധി​ക്ക​ണം. ഇ​തു​റ​പ്പാ​ക്കാ​നു​ള്ള ബാ​ധ്യ​ത അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ണ്ട്. ശാ​രീ​രി​ക ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് സ്പോ​ർ​ട്സി​ലും മ​റ്റ് ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​തി​യാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണം. അ​ധ്യാ​പ​ക​രു​ടെ ഉ​പ​ദേ​ശ​വും സ​ഹാ​യ​വും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മ​ടി കൂ​ടാ​തെ അ​വ​രെ സ​മീ​പി​ക്കു​ക.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​ത്​ നി​ർ​ബ​ന്ധ​മാ​ണ്. പേ​ന ഉ​ൾ​പെ​ടെ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ പ​ര​സ്​​പ​രം പ​ങ്കു​വെ​ക്ക​രു​ത്. ഭ​ക്ഷ​ണ​വും പ​ങ്കു​വെ​ച്ച്​ ക​ഴി​ക്ക​രു​ത്. സ്​​കൂ​ളി​ൽ സ്​​ഥാ​പി​ച്ച സാ​നി​റ്റൈ​സ​ർ സം​വി​ധാ​നം ഇ​ട​ക്കി​ടെ ഉ​പ​യോ​ഗി​ക്ക​ണം. ഉ​പ​യോ​ഗി​ച്ച മാ​സ്​​ക്​ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​താ​ണ്​ ഉ​ചി​തം. വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യാ​ലും മാ​സ്​​ക്​ എ​വി​ടെ​യെ​ങ്കി​ലും വ​ലി​ച്ചെ​റി​യ​രു​ത്. കൃ​ത്യ​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യ​ണം. ഇ​ത്​ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം.

സ്​​കൂ​ൾ ബ​സു​ക​ളി​ലും അ​ക​ലം പാ​ലി​ക്ക​ണം. സ്​​കൂ​ൾ പ​ഠ​ന​സ​മ​യം ക​ഴി​ഞ്ഞാ​ൽ അ​ധി​ക സ​മ​യം ചു​റ്റി​ത്തി​രി​യാ​തെ വീ​ടു​ക​ളി​ൽ എ​ത്ത​ണം. ഒ​രു​വ​ർ​ഷ​ത്തെ പ​ഠ​ന​കാ​ലം ന​ഷ്​​ട​പ്പെ​ട്ട ശേ​ഷം ക്ലാ​സി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ളോ​ട്​ അ​ധ്യാ​പ​ക​രും സൗ​മ്യ​മാ​യി പെ​രു​മാ​റ​ണം. അ​വ​രു​ടെ മാ​ന​സി​ക പി​രി​മു​റു​ക്കം ഇ​ല്ലാ​താ​ക്കാ​ൻ ഏ​റ്റ​വും ന​ന്നാ​യി ക​ഴി​യു​ന്ന​ത്​ അ​ധ്യാ​പ​ക​ർ​ക്കാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school open
News Summary - When children return to school to pay attention
Next Story