അരിയാഹാരം കഴിക്കുന്നവർ അറിയുക, പ്രമേഹം പിന്നാലെയുണ്ട്
text_fieldsഏറെക്കാലമായി അരിയാഹാരത്തിനെ ചീത്തപ്പേര് വിടാതെ പിന്തുടരുകയാണ്. തുമ്പപ്പൂ ചോറ് എന്നൊക്കെ പറഞ്ഞ് വയറുനിറയെ തട്ടിയാൽ അമിത വണ്ണം മാത്രമല്ല, ഉയർന്ന ബ്ലഡ് ഷുഗറും വിട്ടൊഴിയില്ല. തവിട് നീക്കിയ വെളുത്ത അരി ശീലമാക്കിയാലുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ തന്നെ വിവിധ പഠനങ്ങൾ വന്നതാണ്. ഇക്കാര്യം അടിവരയിടുന്നതാണ് പുതിയ പഠനവും. 21 രാജ്യങ്ങളിൽ 1,30,000 പേരിലാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്.
വെള്ള അരിയും പ്രമേഹവും തമ്മിലെ ബന്ധം വ്യക്തമാക്കുന്നതാണ് പുതിയ പഠനവുമെന്ന് ഡയബെറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. വെള്ള അരി കഴിക്കുന്നവരിൽ പ്രമേഹം ഹൈ റിസ്ക് ആണത്രെ. ഈ റിസ്ക് ഏറ്റവും കൂടുതലുള്ളത് ദക്ഷിണേഷ്യക്കാരിലും. ജീവിതശൈലിയും ജീവശാസ്ത്രപരമായ കാരണങ്ങളുമാണ് ദക്ഷിണേഷ്യൻ ജനങ്ങളെ ജനിതകപരമായി പ്രമേഹത്തിന് ഇരയാക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.
ദിവസം ശരാശരി 630 ഗ്രാം വെളുത്ത അരിയാണ് ദക്ഷിണേഷ്യേക്കാര്‍ ഉപയോഗിക്കുന്നത്. ദക്ഷിണ-കിഴക്കന്‍ ഏഷ്യക്കാര്‍ പ്രതിദിനം 238 ഗ്രാമും ചൈനക്കാർ 200 ഗ്രാമുമാണ് വെളുത്ത അരി കഴിക്കുന്നത്.
ചൈന, ബ്രസീൽ, ഇന്ത്യ, നോർത്-സൗത്ത് അമേരിക്ക, യൂറോപ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകർ പഠനത്തിൽ പങ്കാളികളായി. 35നും 70 വയസ്സിനുമിടയിലുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്.
അരി ഉപയോഗം കുറയ്ക്കുക, വെള്ള അരിക്ക് പകരം തവിടോട് കൂടിയ അരി തെരഞ്ഞെടുക്കുക, പയറുവർഗങ്ങളും പച്ചക്കറികളും വർധിപ്പിക്കുക തുടങ്ങിയവായണ് പരിഹാരമായി നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.