മഹാമാരിയെ ചെറുക്കാൻ എല്ലാ സംവിധാനവുമുണ്ട്, ലോകം ഒന്നിക്കണം -ലോകാരോഗ്യ സംഘടന മേധാവി
text_fieldsജനീവ: കോവിഡ് മഹാമാരിയുടെ നിർണായകഘട്ടം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനാവശ്യമായ എല്ലാ സംവിധാനവും തങ്ങളുടെ പക്കലുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അദാനോം ഗെബ്രിയേസസ്.
കോവിഡ് മഹാമാരി മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഇനിയും തുടരുന്നത് അനുവദിക്കാനാവില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ സാമ്പത്തിക ദാതാവായി ജർമ്മനി മാറിയെന്ന് വിശദാംശങ്ങൾ വെളിപ്പെടുത്താതെ ടെഡ്രോസ് പറഞ്ഞു. ഇതുവരെ അമേരിക്കയായിരുന്നു ഏറ്റവും കൂടുതൽ സംഭാവന നൽകിയിരുന്നത്. ത്വരിതഗതിയിൽ ആഗോള വാക്സിനേഷൻ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതന്ന് ജർമ്മൻ വികസന മന്ത്രി സ്വെഞ്ച ഷൂൾസ് അഭിപ്രായപ്പെട്ടു.
ടെഡ്രോസിന്‍റെ രണ്ടാം ടേമിനുള്ള ശ്രമങ്ങളും സംഘടനയെ സാമ്പത്തിക സ്വയംപര്യാപ്തമാക്കുന്നതിനുള്ള നിർദേശവും ഉൾപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് മീറ്റിംഗുകൾക്ക് മുന്നോടിയായാണ് ടെഡ്രോസിന്‍റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.