യു.എൻ വഴിയുള്ള കോവാക്സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവെച്ചു
text_fieldsയു.എൻ ഏജൻസികൾ വഴിയുള്ള കോവാക്സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവെപ്പിച്ചു. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനും നിർമാണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് നിർമിക്കുന്ന കോവിഡ് വാക്‌സിനായ കോവാക്സിൻ വിതരണം നിർത്തിയത്.
വാക്‌സിൻ സ്വീകരിച്ച രാജ്യങ്ങളോട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ അറിയിച്ചു. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മാർച്ച് 14 മുതൽ 22 വരെയുള്ള പോസ്റ്റ് എമർജൻസി യൂസ് ലിസ്റ്റിങ് (ഇ.യു.എൽ) പ്രകാരമാണ് വിതരണം നിർത്താൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു. വാക്‌സിൻ നിർമാതാക്കളും തീരുമാനത്തോട് യോജിച്ചതായും പറഞ്ഞു.
കോവാക്‌സിന് കാര്യക്ഷമതാ പ്രശ്‌നങ്ങളില്ലെന്നും സുരക്ഷിതമാണെന്നും ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരത് ബയോടെക് അറിയിച്ചു. ലക്ഷകണക്കിന് ആളുകൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും സർട്ടിഫിക്കറ്റുകൾക്ക് സാധുതയുണ്ടെന്നും അവർ വ്യക്തമാക്കി. നിർമാണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായയി വാക്‌സിൻ ഉൽപാദനം കുറയ്ക്കുകയാണെന്നും അവർ പറഞ്ഞു. അതേസമയം, പോരായ്മകൾ പരിഹരിച്ച് നല്ല നിർമാണ രീതി (ഗുഡ് മാനുഫാക്ച്ചറിങ് പ്രാക്ടീസ്) പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.