ഇന്ന് ലോക രക്തദാന ദിനം; പ്രാധാന്യവും ചരിത്രവും അറിയാം
text_fieldsജനീവ: രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ന്, ജൂണ്‍ 14ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) രക്തദാന ദിനം ആചരിക്കുന്നു. സുരക്ഷിതമായ രക്തത്തിന്റെയും രക്ത ദാനത്തിന്റെയും ആവശ്യകതയെക്കുറിച്ചും, പണം നല്‍കാതെ സ്വമേധയാ നടത്തുന്ന രക്ത ദാനത്തെക്കുറിച്ചുമുള്ള ബോധവത്കരണമാണ് ലക്ഷ്യം.
കൂടാതെ, രക്ത ശേഖരണത്തിനായുള്ള അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാറുകള്‍ക്കും ആരോഗ്യ അധികൃതര്‍ക്കും നടപടിയെടുക്കാന്‍ അവസരമൊരുക്കുക കൂടിയാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
'രക്തം നല്‍കുക, ലോകത്തെ സ്പന്ദിക്കുന്നതാക്കുക' എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. റോമിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
2004ലാണ് ആദ്യമായി രക്തദാന ദിനം ആചരിച്ചത്. 2005ല്‍ 58-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ ഇത് വാര്‍ഷിക ആഗോള പദ്ധതിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഓസ്ട്രിയന്‍ ജീവശാസ്ത്രജ്ഞനും ഫിസിഷ്യനുമായ കാള്‍ ലാന്‍ഡ്‌സ്റ്റൈനറുടെ ജന്മവാര്‍ഷിക ദിനമാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. എ, ബി, ഒ, എ.ബി രക്ത ഗ്രൂപ്പുകള്‍ കണ്ടെത്തിയത് ഇദ്ദേഹമാണ്. കാള്‍ ലാന്‍ഡ്‌സ്റ്റൈനറുടെ കണ്ടെത്തലോടെയാണ് ഗ്രൂപ്പ് അനുസരിച്ച് രക്തദാനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.