ലോക ഹൃദയദിനത്തിൽ 'ഒന്നിക്കാൻ ഹൃദയം ഉപയോഗിക്കൂ'
text_fields'ഒന്നിക്കാൻ ഹൃദയം ഉപയോഗിക്കൂ' (Use Heart To Connect) എന്ന സന്ദേശം ഉയർത്തിയാണ് 2021ലെ ലോക ഹൃദയദിനം ആചരിക്കാൻ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ആഹ്വാനം ചെയ്യുന്നത്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികൾ അവരുടെ ചുറ്റുമുള്ളവരുമായി ബന്ധം സ്ഥാപിച്ച് ഹൃദയാരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് അർഥമാക്കുന്നത്.
ഇതിനായി സമത്വം (മികച്ച പ്രതിരോധത്തിനും രോഗനിര്‍ണയത്തിനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രായ വ്യത്യാസമില്ലാതെ ഏവരെയും പ്രാപ്തരാക്കുക), പ്രതിരോധം (ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയിലൂടെ ഹൃദയത്തെ പരിപാലിക്കുക), സമൂഹം (ഒറ്റപ്പെടലും അകൽച്ചയും തരണം ചെയ്യാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക) എന്നീ മൂന്ന് ലക്ഷ്യങ്ങളാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ മുന്നോട്ടുവെക്കുന്നത്.
ഹൃദയ സംബന്ധ രോഗങ്ങൾ കാരണമായി പ്രതിവർഷം 1.86 കോടി പേരാണ് മരണപ്പെടുന്നതെന്ന് വേൾഡ് ഹാർട്ട് ഫെഡറേഷന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ലോകത്തുള്ള 52 കോടി ഹൃദ്രോഗികളെ കോവിഡ് രോഗം പ്രതികൂലമായി ഭവിച്ചു. കോവിഡ് വൈറസ് ബാധയിൽ മരണപ്പെട്ടവരിൽ കൂടുതൽ പേരും ഹൃദ്രോഗികളായിരുന്നു.
പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്ക്രിയത്വം തുടങ്ങിയ അപകട സാധ്യതകളെ നിയന്ത്രിക്കുക വഴി ഹൃദ്രോഗവും പക്ഷാഘാതവും കാരണമായുള്ള മരണങ്ങൾ 80 ശതമാനം ഒഴിവാക്കാൻ സാധിക്കുമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ മരണകാരണം ഹൃദ്രോഗമാണെന്നിരിക്കെ ഇതിനുള്ള അവബോധം നൽകാനാണ് 2000 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.