രാജ്യത്ത് യെല്ലോ ഫംഗസ് സ്ഥിരീകരിച്ചു; കറുപ്പ്, വെള്ള ഫംഗസുകളേക്കാൾ അപകടകാരിയെന്ന്
text_fieldsന്യൂഡൽഹി: കറുപ്പ്, വെളുപ്പ് ഫംഗസുകൾക്ക് പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞ ഫംഗസ് ബാധിച്ച രോഗി ഇപ്പോൾ ഗാസിയാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കറുപ്പ്, വെള്ള ഫംഗസുകളേക്കാൾ മഞ്ഞ ഫംഗസ് അപകടകാരിയാണെന്നാണ് റിപ്പോർട്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവർ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. പ്രമേഹം, അർബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം.
ലക്ഷണം
വിശപ്പില്ലായ്മ, ഭാരം കുറയല്‍, അലസത.
ഗുരുതരാവസ്ഥ
തുറന്ന മുറിവ് സുഖപ്പെടാൻ സമയമെടുക്കുക, പഴുപ്പ്, വൃണം അതീവ ഗുരുതമാകുക, അവയവങ്ങൾ തകരാറിലാകൽ, നെക്രോസിസ് മൂലം കണ്ണുകൾ തകരാറിലാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.