യമനിൽ നിന്നുള്ള മൂന്നുവയസ്സുകാരിക്ക് അപൂർവ ഹൃദയ ശസ്ത്രക്രിയ; മെട്രോമെഡിന് അഭിമാന നേട്ടം
text_fieldsകോഴിക്കോട്: യമനിൽ നിന്നും കോഴിക്കോട് ചികിത്സക്കെത്തിയ മൂന്നു വയസ്സുകാരിക്ക് ഹൃദയത്തിൽ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തൊണ്ടയാട് ബൈപ്പാസിലെ മെട്രോമെഡ് ഇന്‍റർനാഷണൽ കാർഡിയാക് സെന്‍ററിൽ ആണ് ജന്മനായുള്ള ഹൃദയതകരാറായ ട്രൈക്സ്പിഡ് അട്രീസിയ, പൾമണറി അട്രീസിയ എന്നിവക്ക് ശസ്ത്രക്രിയ നടന്നത്.
ഹൃദയത്തിൽ വലതുവശത്തും ഇടതുവശത്തുമായി നാല് വാൽവുകൾ വേണ്ടിടത്ത്, ഇൗ കുട്ടിക്ക് ഇടതുവശത്തെ രണ്ടു വാൾവുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയ സങ്കീർണം ആയതിനാൽ മറ്റ് ആശുപത്രികൾ മുന്നോട്ട് വന്നില്ല. തുടർന്നാണ് കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻററിൽ വിദഗ്ധ ചികിത്സയ്ക്ക് കുട്ടി എത്തിയതെന്ന് എം.ഡി. ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.
കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധരായ ഡോ. എം.എം. കമ്രാൻ, ഡോ. ജനീൽ മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ ആണ് സങ്കീർണമായ ഈ ശസ്ത്രക്രിയ നടത്തിയത്. നവംബർ 27നായിരുന്നു ശസ്ത്രക്രിയ. കുട്ടി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർ ജനീൽ മുസ്തഫ അറിയിച്ചു.
സാധാരണക്കാരായ കുട്ടികൾക്കും ലോകോത്തര നിലവാരമുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയുടെ നേതൃത്വത്തിൽ ശിശുമിത്ര ചികിത്സ സഹായ പദ്ധതി നടത്തുന്നുണ്ട്. ഈ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജന്മനാ ഉള്ള ഹൃദയ തകരാറുകൾക്ക് സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ ലഭിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.