പ്രമേഹത്തെ പിടിച്ചുകെട്ടാൻ 'മൈ ഷുഗർ ക്ലിനിക്' ഒരുക്കി യുവഡോക്ടർമാർ
text_fieldsകോട്ടയം: പ്രമേഹത്തെ പിടിച്ചുകെട്ടാൻ വിരൽത്തുമ്പിൽ ചികിത്സസൗകരമൊരുക്കി ഒരുകൂട്ടം യുവഡോക്ടർമാർ. ആശുപത്രികളിലേക്ക് എത്താതെതന്നെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കോട്ടയം മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥികളാണ് മൈ ഷുഗർ ക്ലിനിക് പേരിൽ ആപ് രൂപപ്പെടുത്തിയിരിക്കുന്നത്. ലോക പ്രമേഹദിനമായ ഞായറാഴ്ച മുതൽ ആപ് പ്രവർത്തനസജ്ജമാകും.
വിവിധ ടെലിമെഡിസിൻ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും പ്രമേഹത്തിന് മാത്രമായുള്ള ഇത്തരമൊരു വെബ് ആപ് രാജ്യത്തെതന്നെ ആദ്യസംരംഭമാണെന്ന് ഇവർ പറയുന്നു. വിഡിയോ കോൺഫറൻസിലൂടെയും ഫോണിലൂെടയും രോഗവിവരങ്ങൾ മനസ്സിലാക്കുകയും മരുന്നുകളുടെ കുറിപ്പുകൾ ഓൺലൈനായിതന്നെ നൽകുകയും ചെയ്യും. ഏതുസമയത്തും അപ്പോയിൻമെൻറ് എടുത്ത് ഡോക്ടറെ കാണാൻ കഴിയുമെന്നതാണ് ഇതിെൻറ പ്രത്യേകത. ഇഷ്ടമുള്ള ഡോക്ടറെ തെരെഞ്ഞടുത്ത് കാണാനും കഴിയും. നിശ്ചിത ഇടവേളകളിൽ ഇൗ ഡോക്ടർമാരെ നേരിൽ കാണാനും സൗകര്യമുണ്ടാകും.
കലോറി കാൽക്കുലേറ്റർ അടക്കമുള്ള സംവിധാനങ്ങളും ഇതിനൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഒരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലേക്കെത്തുന്ന കലോറി ഇതിലൂടെ കണ്ടെത്താൻ കഴിയും. കഴിച്ച ഭക്ഷണത്തിെൻറ വിവരങ്ങൾ നൽകുേമ്പാൾ അതിലൂടെ ശരീരത്തിലേക്ക് എത്തിയ കലോറിയുടെ അളവ് അറിയാം. ഒാരോത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ച് എത്ര കലോറിയാണ് ആവശ്യമെന്നും നിലവിൽ എത്രയാണ് ലഭിക്കുന്നതെന്നും ഇതിലൂടെ അറിയാൻ കഴിയും. ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം ഭക്ഷണം കഴിക്കുന്നതിലൂടെ മരുന്നുകളുടെ ഉപയോഗം വലിയതോതിൽ കുറക്കാനാകുമെന്ന് ഇവർ പറയുന്നു. ഒപ്പം ഡയറ്റീഷൻ അടക്കമുള്ള സേവനങ്ങളും ആപ്പിലൂടെ രോഗിക്ക് ലഭ്യമാക്കും.
മാറുന്ന ജീവിതശൈലിയുടെയും ഭക്ഷണശീലങ്ങളുടെയുമൊക്കെ ഭാഗമായി ഓരോ വര്‍ഷവും പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഇവർ പറയുന്നു. കിഡ്നിയുടെ തകരാറുകളിലേക്കടക്കം നയിക്കാനും ഇത് കാരണമാകുന്നു.
പലരും ഒരുതവണ ഡോക്ടെറ കാണുകയും പിന്നീട് ആ ഗുളിക വർഷങ്ങളോളം ഉപയോഗിക്കുകയുമാണ്. ഇതിനുപകരം ഓൺലൈനിലൂടെ നിശ്ചിത ഇടവേളകളിൽ ഡോക്ടറെ മൈ ഷുഗർ ക്ലിനിക്കിലൂടെ കഴിയും. ഭക്ഷണനിയന്ത്രണമടക്കമുള്ള നിർദേശങ്ങളും നിരന്തരം നൽകും. കോട്ടയം മെഡിക്കൽ കോളജിലെ 2006 ബാച്ചിലെ വിദ്യാർഥികളായിരുന്ന എസ്. ഭാഗ്യ, പി. ഷംനാദ്, അരുൺ തോമസ്, ടി. അജീഷ്, ഹാഷിഖ് പി. മുഹമ്മദ്, സുൈബർ സലാം, ദിവിൻ ഓമനക്കുട്ടൻ, എസ്. പ്രശാന്ത് എന്നീ യുവ ഡോക്ടർമാരാണ് ഇതിനുപിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.