കോവിഡ് വാക്‌സിൻ നാലാം ഡോസ് ആവശ്യമില്ല -ഡോ. രാമൻ ഗംഗഖേത്കർ
text_fieldsന്യൂഡൽഹി: കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വകഭേദങ്ങളെക്കുറിച്ചും നിലവിലുള്ള തെളിവുകൾ കണക്കിലെടുക്കുമ്പോൾ കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസിന്റെ ആവശ്യകതയില്ലെന്ന് ഐ.സി.എം.ആർ പകർച്ചവ്യാധി സാംക്രമിക രോഗ വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗഖേത്കർ. ഏത് വാക്‌സിനായാലും അതിനൊക്കെ മുകളിൽ വൈറസിന് ജനിതക വ്യതിയാനം ഉണ്ടാകുമെന്നും അത് രോഗബാധക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാൾ കോവിഡ് വാക്‌സിൻ മൂന്ന് ഡോസ് എടുത്തിട്ടുണ്ടെങ്കിൽ അതിനർത്ഥം അയാളുടെ ടി-സെൽ രോഗപ്രതിരോധ പ്രതികരണം മൂന്ന് തവണ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ്. അതിനാൽ ഓരോരുത്തരും ടി സെൽ രോഗപ്രതിരോധ ശേഷിയിൽ വിശ്വസിക്കാൻ ശ്രമിക്കണം -ഡോ. രാമൻ കൂട്ടിച്ചേർത്തു.
പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും മാസ്ക് ധരിക്കുന്നത് പോലുള്ള മുൻകരുതലുകൾ തുടരണമെന്നും എല്ലാവരും വാക്സിന്റെ ഒരു മുൻകരുതൽ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.