വേനലിൽ ഒന്നു തണുക്കാൻ ഇതാ ഏഴ് ഭക്ഷ്യ പദാർഥങ്ങൾ
text_fieldsവേനൽക്കാലമാണ്. ആരോഗ്യകരമായ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ വേനൽക്കാലത്ത് ഒന്നു തണുക്കാനിതാ ഇവ ഉപയോഗിക്കാം.
തണ്ണിമത്തൻ: വേനൽക്കാലത്ത് കഴിക്കാവുന്ന ഏറ്റവും മികച്ച ഫലങ്ങളിലൊന്നാണ് തണ്ണിമത്തൻ. ധാരാളം ജലാംശമടങ്ങിയ തണ്ണിമത്തൻ നമുക്ക് തണുപ്പ് നൽകുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനർത്തുന്നതിനും സഹായിക്കും. കൂടാതെ, വിറ്റമിൻ എയും സിയും കൂടുതലായി അടങ്ങിയിട്ടുണ്ട്.
കരിക്ക്: ക്ഷീണമകറ്റാൻ ഏറ്റവും നല്ലത് കരിക്കാണ്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും സഹായിക്കും. കലോറി കുറഞ്ഞ കരിക്കുവെള്ളത്തിൽ ധാരാളം ഇലക്ട്രോലൈറ്റ്സും അടങ്ങിയിട്ടുണ്ട്.
അവക്കാഡോ: ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് അവക്കാഡോ. സലാഡുകളിലും മറ്റും ഉപയോഗിക്കാം.
കക്കിരി: കക്കിരിയിലും ജലാംശം വളരെയധികമുണ്ട്. പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. സലാഡുകളിൽ ഉൾപ്പെടുത്തിയും കഴിക്കാം.
സിട്രസ് ഫ്രൂട്സ്: ഓറഞ്ച്, മുസമ്പി, നാരങ്ങ എന്നിവയിലെല്ലാം വൻതോതിൽ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഉന്മേഷത്തിനായി ഉപയോഗിക്കാവുന്നതാണ്.
പച്ചിലകൾ: ചീര, കാബേജ്, അരുഗുല അഥവാ ജെർജീൽ എന്നിവയിൽ വിറ്റമിനും ലവണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. സലാഡുകളോ സ്മൂത്തികളോ ആയി ഇവ കഴിക്കാം.
കട്ടിത്തൈര്: പ്രോബയോട്ടിക്കുകൾ ധാരാളമായി അടങ്ങിയ തൈര് ഉന്മേഷത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യ വിഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.