എയർ ഫ്രയറുകൾ ഇത്രയേറെ പ്രചാരം നേടാൻ കാരണമെന്ത്?
text_fieldsആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കൂടിയതോടെ ഇപ്പോൾ ഏറെ പ്രചാരം നേടുകയാണ് െയർ ഫ്രയറുകൾ. വറുത്ത ഭക്ഷണം കഴിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. എന്നാൽ, കൊളസ്ട്രോളെല്ലാം ഉയർന്ന രക്ത പരിശോധനാ ഫലങ്ങൾ ഓർക്കുമ്പോൾ ആ ആഗ്രഹങ്ങൾ കഷ്ടപ്പെട്ട് ഉപേക്ഷിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വറുത്ത ഭക്ഷണം രുചിയോടെയും ആരോഗ്യകരമായും കഴിക്കാൻ ഒരു ബദൽ എന്ന നിലയിൽ എയർ-ഫ്രയറുകൾ പ്രചാണം നേടികൊണ്ടിരിക്കുകയാണ്. ഇവയുടെ ഡിമാൻഡ് തിരിച്ചറിഞ്ഞ് വിവിധ തരം എയർ ഫ്രയറുകൾ മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്.
എയർ ഫ്രയറുകളുടെ പ്രവർത്തനം
ഭക്ഷണത്തിന് ചുറ്റും ചൂടുള്ള വായു പ്രചരിപ്പിച്ച് പാചകം ചെയ്യുന്ന ഉപകരണം എന്ന് എയർ ഫ്രയറുകളെ നിർവചിക്കാം. ഇത് കുറഞ്ഞ കൊഴുപ്പിൽ ക്രഞ്ചിയായും ക്രിസ്പിയായും ഭക്ഷണം പാചകം ചെയ്യാൻ സഹായിക്കുന്നു. അതായത് ചിപ്‌സ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ പാകം ചെയ്യുൻ സൗകര്യപ്രദമാണ് എന്ന് ചുരുക്കം. ഭക്ഷണം വീണ്ടും ചൂടാക്കാനും എയർ ഫ്രയറുകൾ ഉപയോഗിക്കാം. എന്നാൽ, തണുപ്പിച്ച ഭക്ഷണം തയാറാക്കാൻ താപനിലയും സമയവും ക്രമീകരിക്കാൻ ശ്രദ്ധിക്കണം.
ആരോഗ്യ ഗുണങ്ങൾ
1. കുറഞ്ഞ കൊഴുപ്പിൽ ഭക്ഷണം തയാറാക്കിയാൽ തീർച്ചയായും ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാമല്ലോ. ഈ കൊഴുപ്പ് കുറഞ്ഞ പാചകരീതി തന്നെയാണ് എയർ ഫ്രയറുകളുടെ പ്രധാന ആകർഷണം. എണ്ണയിൽ മുക്കി പൊരിക്കുന്നതിനെ അപേക്ഷിച്ച് എയർ ഫ്രയറുകൾക്ക് വളരെ കുറഞ്ഞ അളവിലുള്ള എണ്ണ മാത്രമേ ആവിശ്യമുള്ളൂ.
2. ശരീരഭാരം നിയന്ത്രിക്കാൻ എയർ ഫ്രയറിൽ പാകം ചെയ്ത ഭക്ഷണം സഹായകമാകും. വറുത്ത ഭക്ഷണങ്ങളിൽ കൊഴുപ്പും കലോറിയും കൂടുതലാണ്. എയർ-ഫ്രയറിൽ പാകം ചെയ്ത ഭക്ഷണങ്ങൾക്കായി ഈ ഭക്ഷണങ്ങൾ മാറ്റുന്നത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.
3. ഉരുളക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന രാസവസ്തുവാണ് അക്രിലമൈഡ്. ഈ രാസവസ്തു അർബുദത്തിന് കാരണമാകുന്നുവെന്നാണ് ചില പഠനങ്ങൾ. അക്രിലമൈഡിന്‍റെ കുറഞ്ഞ അളവ് എയർ ഫ്രെയറിൽ പാകം ചെയ്ത ഭക്ഷണങ്ങളുടെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.