രാത്രി കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? കാത്തിരിക്കുന്നത് അകാല മരണം
text_fieldsരാത്രിയെ പ്രകൃതി വിശ്രമവേളയാക്കിയിരിക്കുന്നു എന്നാണ് സങ്കൽപ്പം. വൈകുന്നേരമാകുമ്പോഴേക്കും മനുഷ്യ ശരീരത്തിന്‍റെ ദഹനവ്യവസ്ഥയുടെ വേഗം കുറയാറുണ്ടെന്ന് പഠനങ്ങളും പറയുന്നു. ഈ സമയം എന്ത് ഭക്ഷണം കഴിക്കുന്നതാണ് ഒരാൾക്ക് ഉചിതമാവുക. അതേപ്പറ്റി ആരോഗ്യ വിദഗ്ധർ നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
രാത്രികാലത്ത് പൊതുവായി കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമൊക്കെ കുറവുള്ള ലഘുവായ ഭക്ഷണവിഭവങ്ങള്‍ കഴിക്കുന്നതാകും ഉത്തമം. ചില ഭക്ഷണവിഭവങ്ങള്‍ വൈകുന്നേരം ആറു മണിക്കുശേഷം ഒഴിവാക്കുന്നത് അമിതവണ്ണം വരാതിരിക്കാനും ദഹനസംവിധാനത്തെയും ആരോഗ്യത്തെയും പരിപാലിക്കാനും സഹായിക്കും. ഇങ്ങിനെ ചെയ്താൽ ആയുസ്സ് വർധിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
1. മദ്യം
ഉറക്കം വരാതിരിക്കാൻ തോന്നാറുണ്ടോ? എല്ലാം മറന്ന് ഉറങ്ങാൻ അൽപ്പം മദ്യം അകത്താക്കിയാൽ നന്നായെന്ന് തോന്നുന്നവരുമുണ്ട്. എന്നാലിത് അപകടകരമായ ശീലമാണ്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് മദ്യം കഴിക്കാതിരിക്കാൻ നിരവധി ശക്തമായ കാരണങ്ങളുണ്ട്, പ്രത്യേകിച്ച് അമിതമായി. ആൽക്കഹോൾ നമ്മെ മയങ്ങാൻ സഹായിക്കും. പക്ഷേ രാത്രിയിൽ അത് സ്വാഭാവിക ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുന്നു.
മദ്യം കഴിക്കുന്നത് ശരീരത്തിലെ പേശികളെ അയവുവരുത്തുന്നു. ഇത് സ്ലീപ് അപ്നിയയെയും ഉച്ചത്തിലുള്ള കൂർക്കംവലിയും വർധിപ്പിക്കും.
2. ശീതീകരിച്ച ഭക്ഷണം
ശീതീകരിച്ച് ദീര്‍ഘനാള്‍ സൂക്ഷിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഹൈഡ്രജനേറ്റഡ് ഓയിലുകളും പഞ്ചസാരയും ഉപ്പും കാലറിയും അധികമായ അളവില്‍ ചേര്‍ന്നിട്ടുണ്ടാകും. ഇതിന്‍റെ പോഷകമൂല്യവും കുറവാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്.
3. ഗ്യാസ് നിറച്ച പാനീയങ്ങള്‍
കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് എന്നറിയപ്പെടുന്ന ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നു. ഇവയും വൈകുന്നേരം ആറിന് ശേഷം ഒഴിവാക്കേണ്ടതാണ്.
4. ചീസ്
ചീസ് ചേര്‍ത്ത് ഉണ്ടാക്കുന്ന പല വിഭവങ്ങളും ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ അടങ്ങിയതാണ്. ഇവയും വൈകുന്നേരത്തിന് ശേഷം ഒഴിവാക്കണം.
5. ഐസ്ക്രീം
ഐസ്ക്രീമിനോട് നോ പറയാന്‍ ഒരു വിധം ആളുകള്‍ക്കൊന്നും കഴിഞ്ഞെന്ന് വരില്ല. പക്ഷേ ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ പഞ്ചസാര രാത്രി കാലങ്ങളില്‍ ഇതിനെ അനുയോജ്യമല്ലാത്ത ഭക്ഷണമാക്കുന്നു.
6. റെഡ് മീറ്റ്
പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സാണെങ്കിലും ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് രാത്രി കാലങ്ങളില്‍ പരമാവധി ഒഴിവാക്കണം. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നതും ഇവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നതുമാണ് കാരണം.
7. ഫ്രഞ്ച് ഫ്രൈസ്
സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോളുമെല്ലാം അടങ്ങിയ ഫ്രഞ്ച് ഫ്രൈസ് ആറു മണിക്ക് ശേഷം ഒഴിവാക്കുന്നത് ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
8. തക്കാളി സോസ്
ഉയര്‍ന്ന ഫ്രക്റ്റോസ് കോണ്‍ സിറപ്പ് അടങ്ങിയ തക്കാളി സോസിൽ ഇതു കൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് അധിമാണ്. മേല്‍പറഞ്ഞ പല ഭക്ഷണങ്ങള്‍ക്കുമൊപ്പം നാം അകത്താക്കുന്ന തക്കാളി സോസും രാത്രി കാലങ്ങളില്‍ ഒഴിവാക്കേണ്ടതാണ്.
9. പോപ്കോണ്‍
രാത്രിയില്‍ സിനിമയോ വെബ്സീരിസോ ഒക്കെ കണ്ടു കൊണ്ട് പോപ്കോണ്‍ തിന്നിരിക്കാന്‍ നല്ല രസമായിരിക്കും പലര്‍ക്കും. പക്ഷേ ട്രാന്‍സ്ഫാറ്റും ഉപ്പും നിറയെ അടങ്ങിയ പോപ്കോണും രാത്രി കാലങ്ങളില്‍ കഴിക്കരുത്.
10. ഉയർന്ന ജലാംശമുള്ള ഭക്ഷണങ്ങൾ
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യം നിലനിർത്തുന്നതിനുള്ള പ്രധാന മാർഗമാണ്. എന്നാൽ അർധരാത്രിയിൽ മൂത്രസഞ്ചി നിറയുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പോഷകഗുണമുള്ളവ ഉൾപ്പെടെ ഉയർന്ന ജലാംശമുള്ള ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കരുത്. സെലറി, തണ്ണിമത്തൻ, വെള്ളരി എന്നിവ ഇത്തരം ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
11. കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ
നാം പ്രതീക്ഷിക്കാത്ത പല ഭക്ഷണങ്ങളിലും കഫീൻ ഉണ്ട്. ചായയും സോഡയും ഇത്തരം പാനീയങ്ങളാണ്. കൂടാതെ, ചില ഐസ്ക്രീമുകളിലും മധുരപലഹാരങ്ങളിലും എസ്പ്രെസോ, കോഫി അല്ലെങ്കിൽ ചോക്ലേറ്റ് എന്നിവയിലും കഫീൻ കാണാവുന്നതാണ്. കഫീൻ അടങ്ങിയ ചോക്ലേറ്റ് മറ്റ് ഭക്ഷണങ്ങൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. കഫീൻ നമ്മെ ഗാഡനിദ്രയിൽനിന്ന് തടയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.