ഇവ കഴിക്കാം ആരോഗ്യം നേടാം; ആരോഗ്യമുള്ള ശ്വാസകോശത്തിനായുള്ള ഭക്ഷണങ്ങള്‍
text_fieldsആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ് ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണ ശീലങ്ങള്‍. രോഗങ്ങളെ അകറ്റിനിര്‍ത്തിക്കൊണ്ട് സുഖകരമായി ജീവിക്കാന്‍ ഇത് സഹായിക്കുന്നു.
നെഞ്ചിന്റെ ദ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്വാസാച്ഛോസ അവയവമാണ് ശ്വാസകോശം. ശ്വസന പ്രക്രിയയിലും ബ്ലഡ് സര്‍ക്കുലേഷനിലും പ്രധാന പങ്കുവഹിക്കുന്നത് ശ്വാസകോശമാണ്. ലോകത്ത് വര്‍ധിച്ചുവരുന്ന രോഗങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ശ്വാസകോശ അര്‍ബുധം അഥവാ 'ലങ് ക്യാന്‍സര്‍'. സിഗരറ്റിന്റെ പുക ശ്വസിക്കുന്നതും. വായു മലിനീകരണം എന്നിവ ശ്വാസതടസമുണ്ടാക്കുകയും പള്‍മണറ ഫൈബ്രോസിസ് ( പിഎഫ്) പോലുള്ള ഗുരുതരമായ ശ്വാസകോശങ്ങള്‍ക്കും കാരണമാകുന്നു.
ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താനുള്ള ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
1) ഇലക്കറികള്‍
ആന്റിഓക്‌സിഡന്റുകള്‍, വിറ്റമിന്‍ സി പോലുള്ള പോഷകങ്ങളടങ്ങിയ വായുവിലെ മലിന വസ്തുക്കള്‍ അടങ്ങിയ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും ശ്വാസകോശത്തെ സംരിക്ഷിക്കുന്നു.
2) ആപ്പിള്‍
' ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കു ഡോക്ടറെ അകറ്റു' എന്നൊരു ചൊല്ലുണ്ട്, അത്രത്തോളം പോഷകം ആപ്പിളില്‍ നിന്നും ലഭ്യമാണ്. ആന്റിഫ്‌ളോയിടുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്ന ആപ്പിള്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തി രോഗങ്ങള്‍ക്കുള്ള സാധ്യത കുറക്കുന്നു.
3) വെളുത്തുള്ളി
പ്രധിരോധ ശേഷി വര്‍ധിപ്പിക്കുന്ന അല്ലിസിന്റെ ചേര്‍ന്നിരിക്കുന്ന വെളുത്തുള്ളി ശ്വാസകോശത്തിന് അണുബാധതയില്‍ നിന്നും നീര്‍ക്കെട്ടില്‍ നിന്നും സംരക്ഷിക്കുന്നു.
4) ഓറഞ്ച്
ഓറഞ്ച് പോലെയുള്ള സിടസ് പഴങ്ങളില്‍ വിറ്റമിന്‍ സി ഒരുപാട് അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനോടൊപ്പം ശ്വാസകോശ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
5) കുരുമുളക്
വിറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ് കുരുമുളക്. ആന്റി ഓക്‌സിഡന്റായ ഇവ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തും. പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഒരു പരിധി വരെ കുറക്കാന്‍ കുരുമുളകിന് സാധിക്കും.
6) ഫാറ്റി ഫിഷ്
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്തി, സാല്‍മണ്‍ ( കോര) എന്നിവ വായുമലിനീകരണം മൂലമുള്ള ശ്വാസകോശ അണുബാധയില്‍ നിന്ന് സംരക്ഷണം നല്‍കും.
ഭക്ഷണ ക്രമീകരണത്തിനൊപ്പം ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താം. പുകവലി നിര്‍ത്തുകയും മറ്റ് വ്യായാമം വര്‍ധിപ്പിക്കുന്നതും ശ്വാസകോശാരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.