തേയ്മാനം ബുദ്ധിമുട്ടിക്കുന്നുണ്ടോ? എല്ലിന് ബലം കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ നോക്കാം
text_fieldsഎല്ല് തേയ്മാനം, മസിലിന്റെയും സന്ധികളുടെയും പ്രശ്നങ്ങൾ എന്നിവ കുറക്കാൻ സമീകൃതാഹാരം ഒരു പരിധി വരെ സഹായിക്കും. അസ്ഥിക്ക് ബലം കൂട്ടുന്ന ഏഴ് ഭക്ഷ്യോത്പന്നങ്ങളെ പരിചയപ്പെടാം.
1. പഴം
ദഹനത്തെ സഹായിക്കുന്നതു കൂടാതെ, പഴങ്ങൾ മഗ്നീഷ്യത്തിന്റെ ഉറവിടം കൂടിയാണ്. എല്ലിന്റെയും പല്ലിന്റെയും ഘടന രൂപീകരണത്തിന് ഏറ്റവും അനിവാര്യമാണ് മഗ്നീഷ്യം.
2. ചീര
കൂടിയ അളവിൽ കാൽസ്യം അടങ്ങിയ ചീര എല്ലിന്റെയും പല്ലിന്റെയും രൂപീകരണത്തിന് സഹായിക്കുന്നു. ശരീരത്തിന് ദിവസവും ആവശ്യമായി വരുന്ന കാൽസ്യത്തിന്റെ 25 ശതമാനവും ഒരു കപ്പ് വേവിച്ച ചീരയിൽ നിന്ന് ലഭിക്കും.
3. നട്സ്
എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ നട്സിലുണ്ട്.
4. പാൽ
ഒരു കപ്പ് കൊഴുപ്പില്ലാത്ത പാല്, ഒരു കപ്പ് തൈര് എന്നിവ കാൽസ്യത്തിന്റെ ഏറ്റവും നല്ല ഉറവിടമാണെന്ന് യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ പഠനത്തിൽ പറയുന്നു.
5. ഓറഞ്ച്
കാൽസ്യവും വിറ്റമിൻ ഡിയും ധാരാളമായി അടങ്ങിയിട്ടുള്ള ഫലവർഗമാണ് ഓറഞ്ച്. എല്ലിന്റെ ആരോഗ്യ സംരക്ഷണത്തിന് ഇവ ആവശ്യവുമാണ്.
6. പപ്പായ
100 ഗ്രാം പപ്പായയിൽ 20 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. പപ്പായ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.
7. മത്സ്യം
ആരോഗ്യമുള്ള ശരീരത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്നതിനായി നാം മത്സ്യം കഴിക്കാറുണ്ട്. എന്നാൽ സാൽമൺ, ടൂണ എന്നീ മത്സ്യങ്ങൾ എല്ലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും.
നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തി എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം സംരക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.