പോഷൺ മാസാചരണത്തിന് തുടക്കം
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയും വനിത-ശിശു വികസന വകുപ്പും ചേർന്ന് നഗരസഭ ടൗൺ ഹാളിൽ പോഷൺ മാസാചരണത്തിന് തുടക്കമിട്ടു.
പോഷകാഹാര പ്രദർശനം, മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. പോഷൻ അഭിയാൻ പദ്ധതി പ്രകാരം സെപ്റ്റംബർ ഒന്നു മുതൽ 30 വരെ നടക്കുന്ന ആചരണത്തിന്റെ ഭാഗമായാണിത്. നഗരസഭയിലെ അംഗൻവാടികളെയും കൗമാരക്കാരെയും ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും സംഘടിപ്പിച്ചാണ് പരിപാടി നടത്തിയത്. പോഷണമൂല്യമുള്ള ഭക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക, ഗുണമേന്മയും പോഷകമൂല്യവുമുള്ള ഭക്ഷണം കഴിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. നൂറ്റമ്പതോളം പോഷകഭക്ഷണ വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.
നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ പ്രദർശനവും മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്തു. താലൂക്കാശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. മഹേശൻ ക്ലാസിന് നേതൃത്വം നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എസ്. കൈസാബ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർപേഴ്സൻമാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ ടി.എസ്. സജീവൻ, പി.എൻ. വിനയചന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശിഖ മെർവിൻ, അംഗൻവാടി വർക്കർ ഫിഷിത എന്നിവർ പങ്കെടുത്തു.
കയ്പമംഗലം: പോഷൺ അഭിയാൻ (പോഷൺ മാ) പദ്ധതിക്ക് കയ്പമംഗലം പഞ്ചായത്തുതലത്തിൽ തുടക്കം. ആറ് വയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, കൗമാരക്കാരായ പെൺകുട്ടികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷണ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സി.ജെ. പോൾസൺ, പഞ്ചായത്ത് അംഗങ്ങളായ പി.എം.എസ്. ആബിദ്ദീൻ, ഖദീജ പുതിയവീട്ടിൽ, പി.കെ. സുകന്യ, ജയന്തി മനോജ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.വി. ഓമന എന്നിവർ സംസാരിച്ചു. ഡോ. അനു സി. മോഹൻ ക്ലാസ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.