പ്രമേഹരോഗികൾക്കും ഇനി മധുരം കഴിക്കാം; പഞ്ചസാരക്കിതാ അഞ്ച് പകരക്കാർ
text_fieldsപഞ്ചസാരക്ക് വെളുത്ത വിഷമെന്നാണ് വിളിപ്പേര്. നമ്മുടെ മധുര പലഹാരങ്ങളിലെല്ലാം വ്യാപകമായി ഉപയോഗിക്കുന്നതാണ് പഞ്ചസാര. അത് അമിത വണ്ണം, വയറ്റിലെ കൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം എന്നിവക്കും കാരണമാകും.
പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ അഞ്ച് പദാർഥങ്ങളിതാ...
ഡേറ്റ്സ്
പ്രകൃതിദത്ത മധുരങ്ങളെ കറുിച്ച് സംസാരിക്കുമ്പോൾ പട്ടികയിൽ ആദ്യം വന്നു നിൽക്കുന്നത് ഈത്തപ്പഴമാണ്. ഫ്രാക്ടോസിന്റെ ഏറ്റവും നല്ല ഉറവിടമാണിത്. കൂടിയ അളവിൽ നാരംശം അടങ്ങിയിട്ടുണ്ട്. കൂടാതെ, പൊട്ടാസ്യം, അയൺ, മാംഗനീസ് എന്നീ ന്യൂട്രിയന്റ്സും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. മധുരമുള്ളവ കഴിക്കാൻ തോന്നുമ്പോൾ എടുത്തു കഴിക്കാവുന്ന, ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഇനമാണ് ഈത്തപ്പഴം.
തേൻ
വിറ്റമിനുകളാൽ സമൃദ്ധമാണ് തേൻ. വിറ്റമിൻ സി,ബി1,ബി2, ബി3, ബി5, ബി6 എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, മിനറൽസ്, പൊട്ടാസ്യം, കാൽസ്യം എന്നിവയും തേനിലുണ്ട്.
ഫസംഗസിനും ബാക്ടീരിയക്കും എതിരായി പ്രവർത്തിക്കാനുള്ള ഗുണം തേനിനുണ്ട്. എരിച്ചിൽ ശമിപ്പിക്കുന്നതിനും സാധിക്കും. പല ഭക്ഷണ സാധനങ്ങളുടെ ചേരുവകളിലും പഞ്ചസാരക്ക് പകരം തേൻ ഉപയോഗിക്കാനാകും.
ശർക്കര
പഞ്ചസാരക്ക് പറ്റിയ പകരക്കാരനാണ് ശർക്കര. നാം സാധാരണയായി ഉപയോഗിക്കുന്നതാണ് ഇത്. ശർക്കരയിൽ മിനറൽസും വിറ്റമിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ സൂക്രോസിന്റെ അളവ് വളരെ കുറവാണ് താനും. ശർക്കരയിൽ പോഷകസമൃദ്ധമായ മലാസസ് അടങ്ങിയിരിക്കുന്നു. പഞ്ചസാര നിർമിക്കുമ്പോൾ ഒഴിവാക്കുന്നതാണിത്.
സ്റ്റീവിയ(മധുര തുളസി, പഞ്ചസാരക്കൊല്ലി)
സ്റ്റീവിയയുടെ ഇലകൾ പഞ്ചസാരയേക്കാൾ മധുരമുള്ളതും കലോറി പൂജ്യവുമാണ്. പ്രമേഹമുള്ളവർക്ക് പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്നതാണ് സ്റ്റീവിയയുടെ ഇലകൾ. ശരീരഭാരം കുറക്കാനും ഇത് സഹായിക്കും.
തെങ്ങിൻ ചക്കര
എനർജി ലെവൽ ഉയർത്തുന്ന തെങ്ങിൻ ചക്കര എല്ലാ തരത്തിലും പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഉത്പന്നമാണ്. അയൺ, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നുപേകാതെ സംരക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.