ഷവർമ വില്ലനാണോ
text_fieldsഷവർമയെ കുറിച്ച് കേരളത്തിൽ ചർച്ച പടരുകയാണ്. ഷവർമ കഴിച്ച കുട്ടികൾ മരിച്ചതോടെയാണ് കേരളത്തിൽ ഇത് വീണ്ടും ചർച്ചയായത്. ഇതോടെ ഗൾഫിലും ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ ഷവർമ അപകടകാരിയാണെന്നാണ് വിദഗ്ദാഭിപ്രായം.
ഷവർമയുടെ ദോഷഫലങ്ങളെ പറ്റി ദുബൈ മുനിസിപ്പാലിറ്റിയിലെ സീനിയർ ഫുഡ് സേഫ്ടി സ്പെഷ്യലിസ്റ്റായ ബോബി കൃഷ്ണ ഷവർമയുടെ അപകട സാധ്യതയെ കുറിച്ച് പറയുന്നതിങ്ങനെ.
'ഷവർമയോടൊപ്പം ഉപയോഗിക്കുന്ന ഗാർലിക് പേസ്റ്റാണ് യഥാർഥ വില്ലൻ. ഇക്കാര്യത്തിൽ ഹോട്ടലുകാർക്ക് ദുബൈ മുനിസിപ്പാലിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.
ഗാർലിക് പേസ്റ്റിനൊപ്പം പച്ചമുട്ട ഉപയോഗിക്കുന്നതാണ് പ്രശ്നത്തിന് കാരണം. ഇവിടുത്തെ നിയമം അനുസരിച്ച് ഗാർലിക് പേസ്റ്റിനൊപ്പം പച്ചമുട്ട ഉപയോഗിക്കാൻ പാടില്ല. പച്ചമുട്ടയിൽ സാൽമൊണെല്ല എന്ന ബാക്ടീരിയയുണ്ട്. കുറേ മുട്ട പൊട്ടിച്ച് മിക്സ് ചെയ്യമ്പോൾ ബാക്ടീരിയ പെട്ടന്ന് വളരും. ചിലർ മുട്ട ആവശ്യത്തിന് ചൂടാക്കാതെയായിരിക്കും കുക്ക് ചെയ്യുന്നത്. അതിനാൽ, മുട്ടയും ഗാർലിക് പേസ്റ്റും മിക്സ് ചെയ്യുന്നത് നിർബന്ധമായും ഒഴിവാക്കണം'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.