മലിനമായ ഭക്ഷണം കഴിച്ച് ദിവസവും രോഗികളാകുന്നത് 1.6 ദശലക്ഷം പേർ!
text_fieldsഇന്നലെ ജൂൺ 7നായിരുന്നു ലോക ഭക്ഷ്യ സുരക്ഷാ ദിനം. സുരക്ഷിതമല്ലാത്തതും മലിനമായതുമായി ഭക്ഷണം കഴിക്കുന്നതിനെതിരായ ബോധവത്കരണത്തിനായാണ് ഈ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണത്തിന്‍റെ ഉപഭോഗം കാരണം ലോകമെമ്പാടുമുള്ള ഏകദേശം 1.6 ദശലക്ഷം ആളുകൾ പ്രതിദിനം രോഗബാധിതരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടർ സൈമ വസീദ് പറയുന്നു.
ഇത്തരത്തിൽ രോഗികളാകുന്നതിൽ 40 ശതമാനവും 5 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഇതിൽ മരണനിരക്കിന്‍റെ സാധ്യതളേറെയാണ്.
ആഫ്രിക്കയാണ് ഇത്തരം കേസുകൾ ഏറെയും നേരിടുന്നത്. മലിനമായ ഭക്ഷണം കാരണം പ്രതിവർഷം ഏകദേശം 150 ദശലക്ഷം പേർക്ക് രോഗങ്ങൾ ബാധിക്കുകയും 1,75,000 മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. പിന്നാലെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയാണ്.
2019ലാണ് ലോക ഭക്ഷ്യസുരക്ഷാ ദിനം ആദ്യമായി ആചരിച്ചത്. സുരക്ഷിതമല്ലാത്ത ഭക്ഷണവുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയും തടയുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 'അപ്രതീക്ഷിതമായ കാര്യങ്ങൾക്കായി തയാറെടുക്കുക' എന്നതാണ് 2024-ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്‍റെ സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.