അനാരോഗ്യകരമായ ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽമീഡിയ
text_fieldsഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഇടമാണ് ഇന്ന് സോഷ്യല്‍മീഡിയ. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോഗ്യ ഭക്ഷണങ്ങളെ യുവാക്കൾക്കിടയിൽ സാധാരണവൽക്കരിക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഒട്ടാവ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ട്വിറ്റർ, റെഡിറ്റ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രത്യക്ഷപ്പെടുന്ന ഭക്ഷണ പോസ്റ്റുകൾ ഗവേഷകർ വിശകലനം ചെയ്തു. 40 പ്രമുഖ ഭക്ഷണ-പാനീയ ബ്രാൻഡുകളാണ് ഗവേഷകർ പരിശോധിച്ചത്. ആഗോളതലത്തിൽ 16.8 ദശലക്ഷത്തിലധികം തവണ ഈ ബ്രാൻഡുകളുടെ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പരാമർശിക്കപ്പെടുകയും 42 മില്യൻ ആളുകളിലേക്ക് ഇത് എത്തുകയും ചെയ്തതായി കണ്ടെത്തി.
സോഷ്യൽമീഡിയയിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളുടെ 60.5 ശതമാനം പോസ്റ്റുകൾക്കും 58.1ശതമാനം റീച്ച് ലഭിച്ചു. ഇതിൽ 29.3 ശതമാനവും മധുര പാനീയങ്ങളുടെ പോസ്റ്ററുകളാണ്. സ്ത്രീകളെക്കാൾ പുരുഷ ഉപയോക്താക്കളാണ് ഈ പോസ്റ്ററുകളിൽ ഉയർന്ന നിരക്കിൽ സമയം ചെലവഴിക്കുന്നത്.
ഫാസ്റ്റ് ഫുഡുകളുടെയും പഞ്ചസാര പാനീയങ്ങളുടെയും ഉയർന്ന ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയ ഭക്ഷണ ശീലങ്ങളെ രൂപപ്പെടുത്തുന്നതായി പഠനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.