കണ്ണൂര്‍ മെഡിക്കല്‍ കോളജ് 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കിയെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി മന്ത്രി വീണ ജോര്‍ജ്. 36 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രഫസര്‍, 35 അസിസ്റ്റന്റ് പ്രഫസര്‍, 24 ലക്ചറര്‍ എന്നീ തസ്തികകളിലുള്ള ഡോക്ടര്‍മാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്. 508 നഴ്‌സുമാരുടെ ഇന്റഗ്രേഷന്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പരിയാരം മെഡിക്കല്‍ കോളജ്, പരിയാരം ദന്തല്‍ കോളജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, പരിയാരം കോളജ് ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ് എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്‌സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപടികളാണ് പൂര്‍ത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.