തൃശൂർ മെഡിക്കൽ കോളജിൽ മരുന്ന് മാറിനൽകി; രോഗി വെന്റിലേറ്ററിൽ
text_fieldsതൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. അബോധാവസ്ഥയിലായ പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ അമലിന് ഹെൽത്ത് ടോണിക്കിന് പകരം ചുമക്കുള്ള മരുന്നാണ് നൽകിയത്. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനിരിക്കെയാണ് സംഭവം.
അതേസമയം, മരുന്ന് എഴുതി നൽകിയത് തുണ്ട് കടലാസിലാണെന്നും മികച്ച ചികിത്സ കിട്ടാൻ ഡോക്ടർ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും ബന്ധുക്കൾ ആരോപിച്ചു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർക്കെതിരെയാണ് പരാതി. സംഭവത്തില്‍ മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു. മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗിക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടെന്നും പിറ്റേന്ന് അപസ്മാരം ഉണ്ടായെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ, അപസ്മാരം ഉണ്ടായത് സിറപ്പ് കഴിച്ചിട്ടല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.