ഹിജ്റ പുതുവൽസരം; യു.എ.ഇയിൽ 30ന് അവധി
text_fieldsദുബൈ: ഹിജ്റ പുതുവൽസരാരംഭത്തിന്‍റെ ഭാഗമായി ജൂലൈ 30 ശനിയാഴ്ച യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ അവധിദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സർക്കാർ മേഖലയിലേതിന് സമാനമായി അവധി നൽകുന്നതെന്ന് മാനവവിഭവ ശേഷി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ സർക്കാർ, സ്വകാര്യ മേഖലകളിലെ സർക്കാർ ജീവനക്കാർക്ക് ഒരേ ദിവസം അവധി ലഭിക്കും.
ഹിജ്റ വർഷാരഭമായ മുഹർറം ഒന്ന് ഇത്തവണ ജൂലൈ 30നായിരിക്കുമെന്ന് നേരത്തെ വിവിധ ജ്യോതിശാസ്ത്ര ഗവേഷകർ പ്രവചിച്ചിട്ടുണ്ട്. ഈ സാചര്യത്തിലാണ് അവധി നിർണയിച്ചത്. ഇതോടെ ശനിയാഴ്ച പ്രവൃത്തിദിനമായ സ്ഥാപനങ്ങളിൽ ഞായറാഴ്ചയടക്കം രണ്ടു ദിവസത്തെ അവധി ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.