Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right'ഏഥർ നൂറു ശതമാനം...

'ഏഥർ നൂറു ശതമാനം സുരക്ഷിതം, ഇത് ഞങ്ങളുടെ ഉറപ്പ്'

text_fields
bookmark_border
ഏഥർ നൂറു ശതമാനം സുരക്ഷിതം, ഇത് ഞങ്ങളുടെ ഉറപ്പ്
cancel
Listen to this Article

അതിവേഗം വളരുന്ന വൈദ്യുതി വാഹന വിപണിയാണ് ഇന്ത്യയുടേത്. അതേസമയം ഇ.വികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉപഭോക്താക്കളിൽ വ്യാപകവുമാണ്. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ചുള്ള അപകടങ്ങൾ വർധിക്കുന്നതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിൽ പ്രമുഖ ഇ.വി നിർമാതാക്കളായ ഏഥറിന്റെ ചീഫ് ബിസിനസ് ഓഫിസർ രവനീത് എസ്. ഫോകേല മാധ്യമത്തോട് സംസാരിക്കുന്നു.

ഇ.വികളുടെ സുരക്ഷ നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിൽ. ഇ.വി സ്കൂട്ടറുകളിൽ തീപിടിത്തം വ്യാപകമാണ്. കാരണം?

●ഇ.വികൾക്ക് തീപിടിക്കാൻ നിരവധി കാരണങ്ങളുണ്ട്. അതിൽ പ്രധാനം ബാറ്ററി പാക്കുകളിലെ തകരാറാണ്. ഇന്ത്യയിലെ അധിക കമ്പനികളും ചൈനയിൽനിന്നാണ് ബാറ്ററി പാക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത്തരം ബാറ്ററികൾ രാജ്യത്തെ കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാൻ നിർമിച്ചവയല്ല. ഉയർന്ന ചൂടിൽ ഇവ തീപിടിക്കാൻ സാധ്യതയേറെയാണ്. രണ്ടാമത്തെ കാരണം ഗുണനിലവാരമില്ലായ്മയാണ്. കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങൾ മേഖലയിൽ നടക്കുന്നില്ല. ഇറക്കുമതി ചെയ്ത ബാറ്ററികൾ വിവിധ സാഹചര്യങ്ങളിൽ പരീക്ഷിച്ചുനോക്കാതെ നേരിട്ട് വാഹനങ്ങളിൽ ഉപയോഗിക്കുകയാണ്. ഇപ്പോഴുള്ള സുരക്ഷാമാനദണ്ഡങ്ങൾപോലും ഇക്കാര്യത്തിൽ പര്യാപ്തമല്ല എന്നാണ് ഞങ്ങൾ കരുതുന്നത്.

ഏഥർ വാഹനങ്ങളിൽ സുരക്ഷ വർധിപ്പിക്കാനുള്ള പ്രത്യേക പദ്ധതികൾ എന്തെങ്കിലും ഉണ്ടോ?

●രാജ്യത്തെ ഏറ്റവും വിശ്വസ്തമായ ഇ.വി സ്കൂട്ടറുകളാണ് ഏഥർ നിർമിക്കുന്നത്. ഏഥർ സ്കൂട്ടറും ബാറ്ററി പാക്കും വർഷങ്ങൾ നീണ്ട പരിശോധനകൾക്കുശേഷമാണ് പുറത്തിറക്കുന്നത്. ഞങ്ങളുടെ വാഹനങ്ങൾ ഒരുലക്ഷം കിലോമീറ്ററിലധികം പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. വിവിധങ്ങളായ 120 ടെസ്റ്റുകൾ ബാറ്ററികൾക്കുമേലും നടത്തപ്പെടുന്നു. എല്ലാത്തിന്‍റെയും ലക്ഷ്യം ഉപഭോക്താവിന്റെ സുരക്ഷയാണ്.

ഏഥർ ഇ.വികൾക്ക് 100 ശതമാനം സുരക്ഷ ഉറപ്പുനൽകാനാവുമോ?

●മനുഷ്യസാധ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും ഏഥറിലുണ്ട്. ഏഥർ വാഹനങ്ങൾ ഇന്ത്യക്കായാണ് നിർമിക്കുന്നത്. രാജ്യത്തെ ഏറ്റവും മോശം സാഹചര്യങ്ങളെ നേരിടാൻ പര്യാപ്തമാണിത്. സ്കൂട്ടർ നിർമിക്കുന്നതിനുമുമ്പുതന്നെ ബാറ്ററി പാക്കുകൾ തയാറാക്കിയിരുന്നു. ഇന്ത്യക്കായി ഇന്ത്യയിൽ രൂപകൽപന ചെയ്ത ബാറ്ററി പാക്കുകളാണ് ഏഥറിൽ ഉപയോഗിക്കുന്നത്.

നിലവിൽ രാജ്യത്തെ ഇ.വി നിർമാണം വളരെ പരിമിതമാണ്. ഏഥറിന് ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതിയുണ്ടോ?

●വർധിച്ച ആവശ്യം കണക്കിലെടുത്ത് രണ്ടാമത്തെ നിർമാണ കേന്ദ്രം ഹൊസൂരിൽ ആരംഭിച്ചിട്ടുണ്ട്. ഇവിടെ വർഷത്തിൽ നാല് ലക്ഷം സ്കൂട്ടറുകൾ നിർമിക്കാനാവും. നിലവിലെ 1,20,000 യൂനിറ്റ് നിർമാണ ശേഷി എന്നതിൽനിന്നുള്ള വലിയ കുതിച്ചുചാട്ടമാണിത്. രാജ്യത്ത് 32 നഗരങ്ങളിൽ 38 എക്സ്പീരിയൻസ് സെന്ററുകൾ ഏഥറിനുണ്ട്. 2023ൽ ഇത് 100 നഗരങ്ങളിൽ 150 എന്നനിലയിൽ വർധിപ്പിക്കാനാണ് ഉദ്ദേശ്യം.

കേരള വിപണിയെ ഏഥർ എങ്ങനെ നോക്കിക്കാണുന്നു?

●2021ൽ ആദ്യമായി ഏഥർ എക്സ്പീരിയൻസ് സെന്ററുകൾ തുറന്ന വമ്പിച്ച മുന്നേറ്റമാണ് കേരളത്തിൽ ഞങ്ങൾക്കുണ്ടായത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഷോറൂമുകൾ ഉണ്ട്. വർധിച്ച ആവശ്യം പരിഗണിച്ച് കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽക്കൂടി സെന്ററുകൾ തുറക്കുകയാണ്. നാൽപതിലധികം ചാർജിങ് പോയന്റുകൾ ഏഥറിന് സംസ്ഥാനത്തുണ്ട്. എട്ടു പുതിയ നഗരങ്ങളിൽക്കൂടി ചാർജിങ് പോയന്റുകൾ സ്ഥാപിക്കും. മികച്ച ഇ.വി അനുഭവം മലയാളി ഉപഭോക്താക്കൾക്ക് ഒരുക്കാനാണ് ശ്രമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Atherev scooter
News Summary - ‘Ather is hundred percent safe, this is our guarantee’
Next Story