ബി.എസ് 6 ജാസ് ബുക്ക് ചെയ്യാം; സ്റ്റൈലിലും എഞ്ചിനിലും പരിഷ്കാരങ്ങൾ
text_fieldsബിഎസ് 6ലേക്ക് പരിഷ്കരിച്ച പെട്രോൾ എഞ്ചിനുള്ള 2020 ഹോണ്ട ജാസ് ബുക്ക് െചയ്യാം. ഓൺലൈനായും ഷോറൂമുകളിലും ബുക്കിങ്ങ് ലഭ്യമാണ്. ഡീസൽ എഞ്ചിൻ പൂർണ്ണമായും ഒഴിവാക്കി രൂപഭാവങ്ങളിൽ ചില്ലറ വ്യത്യാസത്തോടെയാണ് പുതിയ ജാസ് വരുന്നത്.
ജനപ്രിയ ജാപ്പനീസ് ബ്രാൻഡിെൻറ മൂന്നാമത്തെ ലോക്ഡൗൺകാല ലോഞ്ചായിരിക്കും ജാസിെൻറത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പുതുക്കിയ ഡബ്ലു.ആർ.വിയും സിറ്റിയും ഹോണ്ട പുറത്തിറക്കിയിരുന്നു. പഴയ 90 എച്ച്പി, 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്.
അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സി.വി.ടി ഓട്ടോമാറ്റിക് ആയിരിക്കും ഗിയർബോക്സ്. പാഡിൽ ഷിഫ്റ്ററുകൾ ഉണ്ടെന്നത് ജാസിെൻറ പ്രത്യേകതയാണ്. കഴിഞ്ഞ വർഷം രാജ്യത്തെ മൊത്തം വിൽപ്പനയുടെ 70 ശതമാനവും സി.വി.ടി പതിപ്പിലാണെന്ന് ഹോണ്ട പറയുന്നു. ഡീസൽ എഞ്ചിൻ ഒഴിവാക്കിയത് ചിലരെയെല്ലാം നിരാശപ്പെടുത്താനും സാധ്യതയുണ്ട്.
ഫ്രണ്ട് ബമ്പർ, ക്രോം ഫിനിഷുള്ള കറുത്ത ഗ്രില്ല്, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ എന്നിവ പുതിയതാണ്. പിന്നിലെ ബമ്പറും പരിഷ്കരിച്ചിട്ടുണ്ട്. പുതിയ ഇലക്ട്രിക് സൺറൂഫ് ഏറ്റവും വലിയ കൂട്ടിച്ചേർക്കലാണ്.
ടച്ച്സ്ക്രീൻ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, 15 ഇഞ്ച് അലോയ് വീലുകൾ, റിയർ വൈപ്പർ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ. ഹോണ്ട ഓൺലൈൻ സെയിൽസ് പ്ലാറ്റ്‌ഫോമായ 'ഹോണ്ട ഫ്രം ഹോമിൽ'5,000 രൂപയ്ക്കും ഡീലർഷിപ്പുകളിൽ 21,000 രൂപയ്ക്കും വാഹനം ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.