Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലാൻഡ്​റോവറി​െൻറ...

ലാൻഡ്​റോവറി​െൻറ പടക്കുതിര ഇനി കേരളത്തിനും സ്വന്തം; ആദ്യ വിൽപ്പന നടന്നത്​ കൊച്ചിയിൽ

text_fields
bookmark_border
ലാൻഡ്​റോവറി​െൻറ പടക്കുതിര ഇനി കേരളത്തിനും സ്വന്തം; ആദ്യ വിൽപ്പന നടന്നത്​ കൊച്ചിയിൽ
cancel
camera_alt

മുത്തൂറ്റ്​ മോ​േട്ടാഴ്​സിൽ നടന്ന ലാൻഡ്​റോവർ ഡിഫൻഡറി​െൻറ കേരളത്തിലെ ആദ്യ ഡെലിവറി പ്ലാൻറർ ജോഷി ക​ുര്യന്​ ബ്രാൻഡ്​ മാനേജർ രോഹിത്​ ഷോജി നൽകുന്നു. സെയിൽസ്​ മാനേജർ (സൗത്)മുഹമ്മദ്​ ഷാൻ, സെയിൽസ്​ ജനറൽ മാനേജർ സനീഷ്​ മാധവൻ സർവീസ്​ ജനറൽ മാനേജർ സനൽ വർമ എന്നിവർ സമീപം​

ലാൻഡ്​റോവറി​െൻറ ​െഎതിഹാസിക വാഹനം ഡിഫൻഡർ കേരളത്തിലുമെത്തി. ആദ്യ വിൽപ്പന നടന്നത്​ മുത്തൂറ്റ്​ മോ​േട്ടാഴ്​സി​െൻറ കൊച്ചി ലാൻഡ്​റോവർ ​ഡീലർഷിപ്പിലാണ്​. പ്ലാൻറർ ജോഷി കുര്യനാണ്​ വാഹനം സ്വന്തമാക്കിയത്​. ലാൻഡ്​റോവർ 110 എച്ച്​.എസ്​.ഇ വേരിയൻറാണ്​ അദ്ദേഹം വാങ്ങിയത്​. അഞ്ച്​ ഡോറുകളുള്ള നീളംകൂടിയ വാഹനമാണിത്​. ഒക്​ടോബർ 15നാണ്​​ ഡിഫൻഡറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്​.

കഴിഞ്ഞ സെപ്റ്റംബറിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് പുതിയ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ വർഷം ജൂണിൽ വാഹനം രാജ്യത്ത്​ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്​ കാരണം വൈകുകയായിരുന്നു. 69.99 ലക്ഷം (എക്സ്-ഷോറൂം, ഇന്ത്യ) ആണ്​ കുറഞ്ഞ വേരിയൻറി​െൻറ വില. ഉയർന്ന വകഭേദത്തിന്​ ഒരു കോടിയിലധികം വിലവരും.


പാരമ്പര്യവും പുതുമയും

​െഎതിഹാസികമായ പാരമ്പര്യമുള്ള വാഹനമാണ്​ ഡിഫൻഡർ. പുതിയ തലമുറ വാഹനം ഒറിജിനലി​െൻറ കഴിവുകൾ നിലനിർത്തിയും ആധുനികത കൂട്ടിച്ചേർത്തുമാണ്​ നിർമിച്ചിരിക്കുന്നത്​. ഡിഫൻഡറി​െൻറ ചരിത്രത്തിലാദ്യമായി അതൊരു മോണോകോക്​ വാഹനമായി മാറിയിരിക്കുകയാണ്​. ഡി 7 എക്സ് എന്ന്​ വിളിക്കുന്ന പ്ലാറ്റ്​ഫോമിലാണ്​ നിർമാണം. ഒാഫ്​റോഡ്​ വാഹനങ്ങൾ ലാഡർ​ഫ്രെയിം ഷാസിയിലായിരിക്കണം എന്ന പരമ്പരാഗത സങ്കൽപ്പത്തെ അട്ടിമറിക്കുകയാണ്​ ലാൻഡ്​റോവർ എഞ്ചിനീയർമാരുടെ പുതിയ നീക്കത്തിന്​ പിന്നിൽ. ഡിഫെൻഡർ 90(3-ഡോർ), ഡിഫെൻഡർ 110(5-ഡോർ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വരുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വേരിയൻറുകൾ വാഹനത്തിനുണ്ട്​.


എഞ്ചിൻ

2.0 ലിറ്റർ, നാല് സിലിണ്ടർ, ബിഎസ് 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. 292 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് വാഹനം ഉത്​പാദിപ്പിക്കുന്നത്​. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ്​ വാഹനത്തിനുള്ളത്​. നമ്മുടെ ഇഷ്​ടമനുസരിച്ച്​ മാറ്റം വരുത്താവുന്ന ലാൻഡ് റോവറി​െൻറ ടെറൈൻ റെസ്പോൺസ് 2 സിസ്റ്റവും ഓഫ്-റോഡർ നൽകുന്നു.ഓഫ്-റോഡുകളിൽ സ്വന്തമായി 145 മില്ലീമീറ്റർവരെ സസ്​പെൻഷൻ ഉയർത്താനും കഴിയും.

എയർ സസ്പെൻഷനാണ്​ വാഹനത്തിനെന്നതും പ്രത്യേകതയാണ്​. പിവി പ്രോ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. 360 ഡിഗ്രി ക്യാമറ അസിസ്റ്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്​. ജീപ്പ് റാംഗ്ലറുമായാണ്​ പുതിയ തലമുറ ഡിഫൻഡർ വിൽപ്പനയിൽ മത്സരിക്കുക. ഉയർന്ന ട്രിമ്മി​െൻറ എതിരാളി മെഴ്‌സിഡസ് ബെൻസ് ജി 350 ഡി ആയിരിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land roverDefenderLaunchedLand Rover Defender
Next Story