ഇത് ഒന്നൊന്നര സുരക്ഷ, ക്രാഷ് ടെസ്റ്റിൽ ചരിത്രംകുറിച്ച് ഥാർ
text_fieldsവിലയിലും ഗ്ലാമറിലും ഉപഭോക്താക്കളുടെ ഒാമനയായ മഹീന്ദ്ര ഥാർ സുരക്ഷയിലും മുന്നിൽ. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ റൗണ്ടിൽ 2020 മഹീന്ദ്ര ഥാർ നാല് സ്റ്റാർ റേറ്റിങ് നേടി. കുട്ടികളുടെ സുരക്ഷയിലും നാല് സ്റ്റാർ ഥാറിന് ലഭിച്ചു. 64 കിലോമീറ്റർ വേഗതയിൽ നടത്തിയ ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിലാണ് ഥാറിന് നാല് സ്റ്റാർ ലഭിച്ചത്. ഗ്ലോബൽ എൻസിഎപിയുടെ പരീക്ഷണ റിപ്പോർട്ട് അനുസരിച്ച് ഥാറിെൻറ വാഹനശരീരം സ്ഥിരതയുള്ളതാണെന്നാണ് വിലയിരുത്തൽ. എന്നാൽ മുന്നിലെ ഫുട് ഏരിയ അസ്ഥിരമാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
മുതിർന്നവരുടെ സംരക്ഷണത്തിനായുള്ള മഹീന്ദ്ര ഥാറിെൻറ മൊത്തത്തിലുള്ള സ്കോർ 17 ൽ 12.52 പോയിൻറാണ്. മുതിർന്നവർക്കുള്ള ക്രാഷ് ടെസ്റ്റ് ഡമ്മികളുടെ തലക്കും കഴുത്തിനുമുള്ള സംരക്ഷണം മികച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോ-ഡ്രൈവർക്കുള്ള പരിരക്ഷയും മികച്ചതാണ്. കുട്ടികളുടെ മേഖലയിലും ഥാർ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവച്ചു. കുട്ടികളുടെ സംരക്ഷയിൽ 49 ൽ 41.11 പോയിൻറും ലഭിച്ചിട്ടുണ്ട്. ഇതുവരെ പരീക്ഷിച്ച എല്ലാ കാറുകളിലും ഏറ്റവും ഉയർന്ന സ്കോറാണിത്. ആഗോള ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടിയ ആദ്യത്തെ മഹീന്ദ്രയായ എക്‌സ് യു വി 300 പോലും കുട്ടികളുടെ സുരക്ഷയിൽ 37.44 പോയിൻറുകൾ മാത്രമാണ് നേടിയത്.
ഥാറിന് എ.എക്‌സ്, എൽ.എക്‌സ് എന്നിങ്ങനെ രണ്ടു പതിപ്പുകളാണ് ഉള്ളത്. എ.എക്‌സ് ശ്രേണി 9.80 ലക്ഷം രൂപ മുതലും എൽ.എക്‌സ് ശ്രേണി 12.49 ലക്ഷം രൂപ മുതലും ലഭിക്കും. ഥാറിൻെറ പുതിയ രൂപത്തില്‍ സമകാലിക സ്റ്റൈലുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനം, സുഖം, സൗകര്യം, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്. ചുവപ്പ്, മിസ്റ്റിക് കോപ്പര്‍, ഗാലക്‌സി ഗ്രേ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, അക്വാമറൈന്‍ നിറങ്ങളില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.