പരിഷ്കരിച്ച എ 4 പുറത്തിറക്കി ഒാഡി; 2021ൽ നിരത്തിലെത്തും
text_fieldsജർമ്മൻ ബ്രാൻഡായ ഒാഡിയുടെ ഇന്ത്യ ലൈനപ്പിലേക്ക് പരിഷ്കരിച്ച എ 4 എത്തുന്നു. അടുത്ത വർഷം ആദ്യം വാഹനം വിപണിയിലെത്തും. ഒൗറംഗബാദിലെ ഒാഡി ഉൽപാദന നിരയിൽ നിന്നാണ് പുതിയ എ 4 പുറത്തിറങ്ങിയത്. ഓഡിയിൽ നിന്നുള്ള അപ്‌ഡേറ്റുചെയ്‌ത വാഹനങ്ങളുടെ പുതിയ നിര എ 4ലൂടെ തുടങ്ങുമെന്നാണ് സൂചന. പുതിയ എ 4 ൽ മികച്ച സ്റ്റൈലിംഗും കൂടുതൽ സൗകര്യങ്ങളും ലഭിക്കും. 190 എച്ച്പി, 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്.
ഡിസൈൻ മാറ്റങ്ങൾ
വലിയ എയർ ഇൻലെറ്റുകളുള്ള പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഓഡിയുടെ സിഗ്‌നേച്ചർ സിംഗിൾ-ഫ്രെയിം ഗ്രില്ലിെൻറ വിശാലമായ ആവർത്തനം, പുതിയ എൽഇഡി ഡിആർഎല്ലുകളോടുകൂടിയ പുനർനിർമ്മിച്ച ഹെഡ്‌ലൈറ്റുകൾ എന്നിവ എ 4 െൻറ ഡിസൈൻ അപ്‌ഡേറ്റുകളാണ്. പിന്നിൽ ടെയിൽ-ലൈറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ക്രോം സ്ട്രിപ്പ് ഉണ്ട്. പുതിയ അലോയ് വീൽ ഡിസൈനുകളും ആകർഷകമാണ്. ക്യാബിൻ രൂപകൽപ്പനയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ഇൻഫോടൈൻമെൻറ് സിസ്റ്റത്തിൽ സുപ്രധാനമായി ചില മാറ്റങ്ങളുണ്ട്. പുതിയ ഓഡി എംഎംഐ ടച്ച് സോഫ്‌റ്റ്‌വെയറിനൊപ്പം വരുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഡാഷ്‌ബോർഡിൽ ഏറ്റവും വത്യസ്തമായി കാണുന്നത്. പുതിയ എ 6, എ 8 എൽ, ക്യു 8 എന്നിവയിൽ നിന്ന് വ്യത്യസ്തമായി താഴേയ്‌ക്ക് രണ്ടാമത്തെ ടച്ച്‌സ്‌ക്രീൻ ഇല്ല. എസി നിയന്ത്രണങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും ഫിസിക്കൽ നോബുകളിലൂടെയാണ് പ്രവർത്തിക്കുന്നത്.
സെൻറർ കൺസോളിലെ പഴയ എംഎംഐ ക്ലിക്ക്-വീലും ടച്ച് പാഡും നൽകിയിട്ടുണ്ട്. മുമ്പത്തെപ്പോലെ ഓഡിയുടെ വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ ഉയർന്ന വേരിയൻറകളിൽ ലഭ്യമാകും. 190 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്. ഓഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഇവിടെ ഉപയോഗിക്കുന്നില്ല.
ഡീസൽ എഞ്ചിൻ ഇല്ല.2021 ന്റെ തുടക്കത്തിൽ ഓഡി ഷോറൂമുകളിൽ എത്തുമ്പോൾ, എ 4 ഫേസ്ലിഫ്റ്റിന് 40-45 ലക്ഷം രൂപ (എക്സ്-ഷോറൂം)വിലവരും. എതിരാളികളായ മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് (41.31-47.14 ലക്ഷം രൂപ), ബിഎംഡബ്ല്യു 3 സീരീസ് (42.30-49.30 ലക്ഷം രൂപ) എന്നിവയുമായാണ് എ 4 മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.