ബി.എം.ഡബ്ല്യു എസ് 1000 ആർ ഇൗ മാസം 15ന് നിരത്തിലെത്തും; വില 17-18 ലക്ഷം
text_fieldsബി.എം.ഡബ്ല്യൂവിെൻറ സൂപ്പർ ബൈക്കുകളിൽ ഒന്നായ എസ് 1000 ആർ ജൂൺ 15ന് ഇന്ത്യയിൽ അവതരിപ്പിക്കും. 17-18 ലക്ഷം രൂപയാണ് ബൈക്കിന് വില പ്രതീക്ഷിക്കുന്നത്. 11,000 ആർപിഎമ്മിൽ 165 എച്ച്പിയും 9,250 ആർപിഎമ്മിൽ 115 എൻഎം ടോർക്കുമുണ്ടാക്കുന്ന 1000 സി.സി എഞ്ചിനാണ് ബൈക്കിെൻറ പ്രത്യേകത. ബിഎംഡബ്ല്യു മോട്ടോർറാഡ് ഇന്ത്യൻ ലൈനപ്പിലേക്ക് ചേർക്കുന്ന നഗ്ന ബൈക്കുകളിൽ ഒന്നായിരിക്കും ഇത്. 2014-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള സുപ്രധാന അപ്‌ഡേറ്റിന് വിധേയമാവുകയാണ് എസ് 1000 ആർ. യൂറോ ഫൈവ്/ബി.എസ് ആറിലേക്ക് വാഹനം പരിഷ്കരിക്കപ്പെട്ടു എന്നതും പ്രത്യേകതയാണ്.
പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പ്, ടാങ്ക് എന്നിവ സ്റ്റൈലിങിൽ ബൈക്കിന് മൂർച്ചയുള്ള രൂപം നൽകുന്നു. പിൻഭാഗം ബി.എം.ഡബ്ല്യു സൂപ്പർസ്‌പോർട്ട് ബൈക്കിൽ നിന്ന് കടമെടുത്തതാണ്.ഇലക്ട്രോണിക് പാക്കേജിെൻറ ഭാഗമായി 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, മൂന്ന് റൈഡിങ് മോഡുകൾ, വീലി കൺട്രോൾ, കോർണറിങ് എബിഎസ്, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ എസ് 1000 ആർആറിൽ നിന്നുള്ള ബീം ഫ്രെയിമിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. പുതിയ ഫ്രെയിം പഴയതിനേക്കാൾ ഭാരം കുറച്ച് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പുതിയ എഞ്ചിനും പഴയതിനേക്കാൾ 5 കിലോഗ്രാം ഭാരം കുറഞ്ഞതാണ്. മുൻഗാമിയേക്കാൾ 6.5 കിലോഗ്രാം ഭാര കുറഞ്ഞ് മൊത്തത്തിൽ 199 കിലോയിലേക്ക് ബൈക്ക് എത്തിയിട്ടുണ്ട്. ട്രയംഫ് സ്പീഡ് ട്രിപ്പിൾ (16.95 ലക്ഷം), ഡുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ വി 4(20 ലക്ഷം) തുടങ്ങിയവയാണ് നേരിട്ടുള്ള എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.