ഡുക്കാട്ടി എക്സ് ദിയവേൽ ഇൗ മാസമെത്തും; വില 18.49 ലക്ഷം മുതൽ
text_fieldsഡുക്കാട്ടിയുടെ സ്പോർട്സ് ബൈക്ക് എക്സ് ദിയവേൽ ഇൗ മാസം ഇന്ത്യയിലെത്തും. സമൂഹമാധ്യമങ്ങളിലൂടെയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. അന്താരാഷ്ട്രതലത്തിൽ ദിയവേൽ എസ്, ബ്ലാക്ക് സ്റ്റാർ, ഡാർക്ക് എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ ലഭ്യമാണ്. അവസാന രണ്ട് വേരിയൻറുകൾ പുതുതായി കൂട്ടിച്ചേർത്തതാണ്. 18.49 ലക്ഷമാണ് ദിയവേൽ സ്റ്റോേൻറർഡ് വേരിയൻറിെൻറ വില. ഉയർന്ന എസ് വേരിയൻറിന് 21.49 ലക്ഷം വിലവരും.
ദിയവേലിെൻറ 1,262 സിസി യൂറോ 5 / ബിഎസ് 6 കംപ്ലയിൻറ് എൽ-ട്വിൻ എഞ്ചിൻ 9,500 ആർപിഎമ്മിൽ 162 എച്ച്പിയും 7,500 ആർ.പി.എമ്മിൽ 129എൻഎം ടോർക്കും ഉത്പാദിപ്പിക്കും. സ്റ്റാൻഡേർഡ് വേരിയന്റിെൻറ ഭാരം 244 ൽ നിന്ന് 249 കിലോഗ്രാം ആയി ഉയർന്നിട്ടുണ്ട്. എസ് വേരിയൻറിെൻറ ഭാരം 247 കിലോഗ്രാം ആണ്. ലോഞ്ച് കൺട്രോൾ, കോർണറിങ് എബിഎസ്, വീലി കൺട്രോൾ, മൾട്ടി ലെവൽ ട്രാക്ഷൻ കൺട്രോൾ എന്നിവ പ്രത്യേകതകളാണ്.
തടിച്ച ഫ്രണ്ട് ഫോർക്ക്, എക്‌സ്‌പോസ്ഡ് ട്രെല്ലിസ് ഫ്രെയിം, വലിയ ഫ്യൂവൽ ടാങ്ക്, വൈഡ് 240 സെക്ഷൻ റിയർ ടയർ എന്നിവ മാറ്റമില്ലാതെ തുടരുന്നു. എസ് വേരിയൻറിന് വ്യത്യസ്ത വീൽ ഡിസൈനും ഓലിൻസ് സസ്പെൻഷനും ബ്രെംബോ എം 50 മോണോബ്ലോക്ക് ബ്രേക്കുകളും ലഭിക്കും. സ്റ്റാൻഡേർഡ് വേരിയൻറിൽ ബ്രെംബോ എം 4.32 കാലിപ്പറുകളാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ട്രിമിന് കറുത്ത കളർവേയും കറുത്ത ട്രെല്ലിസ് ഫ്രെയിമും ലഭിക്കും. ട്രയംഫ് റോക്കറ്റ് 3 ആർ, റോക്കറ്റ് 3 ജിടി എന്നിവയാണ് പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.