ഇനിമുതൽ ഡ്യൂക് 790 ഇല്ല, 890 മാത്രം; കെ.ടി.എമ്മിന്‍റെ കരുത്തനെത്തി
text_fieldsബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് നിർത്തലാക്കിയ കെടിഎം 790 ഡ്യൂക്കിന്‍റെ പിൻഗാമിയായ പുത്തൻ ബൈക്കെത്തി. 890 സി.സി എഞ്ചിനുള്ള കൂടുതൽ കരുത്തുള്ള വാഹനമാണ് കെ.ടി.എം നിരത്തിലെത്തിച്ചിരിക്കുന്നത്. 889 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എൽസി 8 സി എഞ്ചിൻ 115 എച്ച്പി കരുത്തും 92 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 2021ൽ അരങ്ങേറിയ കെടിഎം 890 ആർ മോഡലിന് താഴെയാകും ഡ്യൂക്ക് 890 സ്ഥാനം പിടിക്കുക. 7
90 ഡ്യൂക്കിനേക്കാൾ 5 മിമി കുറവാണ് സീറ്റിന്‍റെ ഉയരം. 890 ഡ്യൂക്ക് ആർ പോലെ ക്രോമിയം-മോളിബ്ഡിനം സ്റ്റീൽ ഫ്രെയിമും അലുമിനിയം സബ്ഫ്രെയിമുമാണ് 890 ഡ്യൂക്ക് ഉപയോഗിക്കുന്നത്. ആക്രമണാത്മക ബ്രേക്ക് പാഡുകൾ വഴി ബ്രേക്കിങ് സിസ്റ്റം മെച്ചപ്പെടുത്തിയതായും കെടിഎം അവകാശപ്പെടുന്നു. മുന്നിൽ ഇരട്ട 300 എംഎം ഡിസ്കുകളാണ് ബ്രേക്കിങ് ഡ്യൂട്ടി നിർവഹിക്കുക. 790 ഡ്യൂക്കിലെ മാക്സിസ് ടയറുകളിൽ നിന്ന് കോണ്ടിനെന്‍റൽ കോണ്ടിറോഡ് ടയറുകളിലേക്ക് മാറുന്നതാണ് മറ്റൊരു പ്രധാന മാറ്റം. 790ലെ എൽഇഡി ഹെഡ്ലൈറ്റ്, ഫ്യൂവൽ ടാങ്ക്, പ്ലാസ്റ്റിക് ടാങ്ക് എക്സ്റ്റൻഷൻ, സീറ്റുകൾ എന്നിവ നിലനിർത്തുന്നു.
കറുപ്പ്, ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിൽ വാഹനം ലഭ്യമാണ്. പുതിയ സ്റ്റിക്കറുകളും ബ്ലാക്ക് ഔട്ട് അലുമിനിയം സബ്ഫ്രെയിമും നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഈ ബൈക്ക് ഉടൻ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 അവസാനത്തോടെ കെടിഎം 890 ഡ്യൂക് ഇന്ത്യയിലെത്തും. 8.5-9.5 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.