Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹയാബുസയുടെ ബുക്കിങ്​...

ഹയാബുസയുടെ ബുക്കിങ്​ ആരംഭിച്ച്​ സുസുക്കി; ലക്ഷം രൂപ നൽകി ബുക്ക്​ ചെയ്യാം

text_fields
bookmark_border
ഹയാബുസയുടെ ബുക്കിങ്​ ആരംഭിച്ച്​ സുസുക്കി; ലക്ഷം രൂപ നൽകി ബുക്ക്​ ചെയ്യാം
cancel

സുസുക്കിയുടെ കൊടുങ്കാറ്റെന്ന്​ അറിയപ്പെടുന്ന ഹയാബുസയുടെ ബുക്കിങ്​ ആരംഭിച്ചു. 1,00,000 രൂപ നൽകി ഡീലർഷിപ്പുകൾവഴിയും ഒാൺലൈൻ ആയും ബൈക്ക്​ പുക്ക്​ ചെയ്യാം. ബൈക്കിന്‍റെ ഇന്ത്യയിലെ വില 16.4 ലക്ഷം രൂപയാണ്​. ബുക്കിങ്​ ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ 101 യൂനിറ്റുകൾ വിറ്റഴിഞ്ഞതിന് ശേഷം കമ്പനി താൽക്കാലികമായി ബുക്കിങ്​ അവസാനിപ്പിച്ചിരുന്നു. പിന്നീട്​ വ്യാഴാഴ്​ചയാണ്​ വീണ്ടും ആരംഭിച്ചത്​. ഇൗ വർഷം ഒാഗസ്​റ്റിൽ ഇപ്പോൾ ബുക്ക്​ ചെയ്യുന്ന വാഹനങ്ങൾ ഉപഭോക്​താക്കൾക്ക്​ ലഭിക്കും. 1,340 സിസി, നാല് സിലിണ്ടർ എഞ്ചിനാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. കഴിഞ്ഞ തലമുറ വാഹനത്തിൽ കാണപ്പെട്ടിരുന്ന എഞ്ചിൻ തന്നെയാണിത്​. എന്നാൽ നിരവധി മാറ്റങ്ങൾ എഞ്ചിനിൽ സുസുക്കി വരുത്തിയിട്ടുണ്ട്​.

ഭാരം കുറഞ്ഞ പിസ്റ്റണുകൾ, പുതിയ കണക്റ്റിങ്​ റോഡുകൾ, ഫ്യൂവൽ ഇൻജക്ടറുകൾ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. കണക്കുകളിൽ പവർ, ടോർക്ക് എന്നിവ കുറഞ്ഞിട്ടുണ്ട്​. നേരത്തേ 197 എച്ച്പിയായിരുന്നു കരുത്ത്​. ഇത്​ 190 എച്ച്പി ആയി കുറഞ്ഞു. 150 എൻഎം ടോർക്കു​ം ലേശം കുറഞ്ഞിട്ടുണ്ട്​. എങ്കിലും ടോർക്ക് ഡെലിവറി കൂടുതൽ ശക്തമാണെന്നും എക്കാലത്തെയും മികച്ച ഹയാബൂസയാണ്​ നിലവിലത്തേതെന്നുമാണ്​ സുസുക്കിയുടെ അവകാശവാദം.

ഇരട്ട-സ്പാർ അലുമിനിയം ഫ്രെയിം ആണ്​ പുതിയ ഹയാബുസ ഉപയോഗിക്കുന്നത്. പഴയ മോഡലിന് സമാനമായ വീൽബേസ് (1,480 മിമി) നിലനിർത്തിയിട്ടുണ്ട്​. പുത്തൻ എക്‌സ്‌ഹോസ്റ്റ് സംവിധാനം കാരണം വാഹന ഭാരം രണ്ട്​ കിലോ കുറഞ്ഞ്​ 264 കിലോഗ്രാമിലെത്തി. പരിഷ്​കരിച്ച ഷോവ യൂനിറ്റുകളാണ്​ സസ്​പെൻഷൻ ജോലികൾ നിർവഹിക്കുന്നത്​. ​ പ്രധാനപ്പെട്ടതും വാഹനപ്രേമികൾ ആവശ്യ​െപ്പടുന്നതുമായ മാറ്റം ബ്രേക്കിങ്​ ഡിപ്പാർട്ട്‌മെന്റിലാണ്​. ബ്രെംബോയുടെ ഏറെ പ്രശംസ നേടിയ സ്റ്റൈലമ കാലിപ്പറുകളാണ്​ മുന്നിലെ ബ്രേക്കിങ്​ ഡ്യൂട്ടികൾ നിർവഹിക്കുന്നത്​. ശ്രദ്ധേയമായ ബ്രിഡ്‌ജ്‌സ്റ്റോൺ ബാറ്റ്‌ലക്‌സ് എസ് 22 ടയറുകളും മികച്ചതാണ്​.

ബുസയുടെ ഇലക്ട്രോണിക്സും പരിഷ്കരിച്ചിട്ടുണ്ട്​. പുതിയ ആറ്-ആക്സിസ് ഐ‌എം‌യു ഉപയോഗിച്ച് 2021 മോഡലിന് 10 ലെവൽ ട്രാക്ഷൻ കൺട്രോൾ, 10 ലെവൽ ആന്‍റി വീലി കൺട്രോൾ, മൂന്ന് ലെവൽ എഞ്ചിൻ ബ്രേക്ക് കൺട്രോൾ, മൂന്ന് പവർ മോഡുകൾ, ലോഞ്ച് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കോർണറിങ്​ എബിഎസ്, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ ലഭിക്കുന്നു. എൽഇഡി ഹെഡ്​ലൈറ്റുകളാണ്​. വലിയ ഡാഷ്‌ബോർഡിന്റെ അനലോഗ് നിലനിൽക്കുമ്പോൾ തന്നെ, ഒന്നിലധികം മെനുകൾ നാവിഗേറ്റുചെയ്യുന്നതിന് റൈഡറിന് മധ്യത്തിൽ ഒരു പുതിയ ടിഎഫ്ടി ഡിസ്പ്ലേയും നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuzukiHayabusabookings reopen
Next Story