2021 ഇന്നോവ ക്രിസ്റ്റ ഒക്ടോബർ 15ന് ആഗോളവിപണിയിൽ
text_fieldsടൊയോട്ടയുടെ ജനപ്രിയ വാഹനം ഇന്നോവ ക്രിസ്റ്റയുടെ 2021 മോഡൽ ഒക്ടോബർ 15ന് ആഗോളവിപണിയിൽ അവതരിപ്പിക്കും. ഇന്തോനേഷ്യയിലായിരിക്കും വാഹനം ആദ്യംവരിക. 2016 ലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. ഇതിനിടെ നിലവധി മുഖംമിനുക്കലുകൾ വാഹനത്തിന് സംഭവിച്ചിട്ടുണ്ട്. പുതിയ മോഡലിൽ അകത്തും പുറത്തും കാര്യമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
നിലവിലേതിൽ നിന്ന് അൽപ്പം വലിയ ഗ്രില്ല് വാഹനത്തിന് ലഭിക്കും. ഇപ്പോഴുള്ള കട്ടിയുള്ള ക്രോം ബ്ലാക് ഡിൈസൻ തുടരുമെന്നാണ് സൂചന. നിലവിലെ മോഡലിലെ രണ്ട് ക്രോം-ഫിനിഷ്ഡ് സ്ലേറ്റുകൾക്ക് പകരം പുതിയ ഗ്രില്ലിന് അഞ്ച് തിരശ്ചീന സ്ലേറ്റുകൾ നൽകിയിട്ടുണ്ട്. ഹെഡ്ലാമ്പുകൾ ഗ്രില്ലിലേക്ക് കയറി നിൽക്കുന്ന അവസ്ഥയിലാണ്. പുതുക്കിയ ബമ്പറും ഫോഗ്ലാമ്പ് ഹൗസിങും ഉൾപ്പെടുത്തിയിട്ടുണ്ട്.
വശങ്ങളിൽ നിന്ന് നോക്കിയാൽ പുതിയ അലോയ് വീൽ ഡിസൈനാണ് ശ്രദ്ധയിൽെപ്പടുക. തിരഞ്ഞെടുത്ത ട്രിം അനുസരിച്ച് ക്രോം അല്ലെങ്കിൽ ഇരുണ്ട ഷേഡുകൾ അലോയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ ഇന്തോനേഷ്യയിൽ കിജാങ് ഇന്നോവ എന്ന പേരിലാണ് വിൽക്കുന്നത്. വാഹനം ഇന്ത്യയിലെത്തുേമ്പാൾ എന്തെല്ലാം മാറ്റങ്ങൾ വരുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. 2.0 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.4 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്. നിലവിലെ രണ്ട് യൂനിറ്റുകളും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ പുതിയ മോഡലിലേക്ക് കൊണ്ടുപോകും. 2021 ൽ വാഹനം രാജ്യത്ത് വിൽപ്പനയ്ക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.