ടൂറിങ് ആക്സസറികളുമായി ഡോമിനാര്‍ 400; കേരളത്തിനായി ഒാഫർ പ്രൈസും പ്രഖ്യാപിച്ച് ബജാജ്
text_fieldsകൊച്ചി: ബജാജ് ഓട്ടോ പരിഷ്കരിച്ച ഡോമിനാര്‍ 400 പുറത്തിറക്കി. ശക്തമായ ടൂറിങ് ആക്സസറികള്‍ ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്ക് അനുയോജ്യമായ ഫാക്ടറി-ഫിറ്റഡ് ടൂറിങ് ആക്‌സസറികളാണ് പുതിയ ഡോമിനാറിെൻറ പ്രത്യേകത. ഇതില്‍ 40 പിഎസ് പവറും 35 എന്‍എം ടോര്‍ക്കും നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 373.3 സിസി ഡിഒഎച്ച്സി എഫ് ഐ എഞ്ചിനാണുള്ളത്. കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി 1,99,991 രൂപയുടെ ഒാഫർ പ്രൈസും ബജാജ് പ്രഖ്യാപിച്ചിട്ടുണ്ട്.
കാറ്റില്‍ നിന്ന് മികച്ച സംരക്ഷണം നല്‍കുന്നതിന് കട്ടിങ് എഡ്ജ് സിഎഫ്ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച വൈസര്‍, ലഗേജുകള്‍ക്കുള്ള ഫംഗ്ഷണല്‍ കാരിയര്‍, പിന്‍സീറ്റ് യാത്രക്കാരന് പരമാവധി കംഫര്‍ട്ട് ഉറപ്പാക്കാന്‍ ബാക്ക് സ്റ്റോപ്പര്‍, ഇന്റഗ്രേറ്റഡ് മെറ്റല്‍ സ്‌കിഡ് പ്ലേറ്റ് ഉള്ള സ്റ്റൈലിഷ് എഞ്ചിന്‍ ബാഷ് പ്ലേറ്റ്, നാവിഗേഷന്‍ സ്റ്റേ, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, ട്വിന്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പുതിയ ഡോമിനാര്‍ 400ന്റെ മറ്റു പ്രത്യേകതകള്‍. സാഡില്‍ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്‌സസറികളും ഡോമിനാര്‍ 400 സ്റ്റാന്‍ഡേര്‍ഡായി വരും. അറോറ ഗ്രീന്‍, ചാര്‍ക്കോള്‍ ബ്‌ളാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാണ്.
'ഇന്ത്യയിലെ ഏറ്റവും വലിയ വിപണികളിലൊായ കേരളത്തില്‍ ഡോമിനാര്‍ 400 ന് ഫോളോവോഴ്സിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നഗര സവാരികള്‍ക്കും ദീര്‍ഘദൂര സഞ്ചാരങ്ങള്‍ക്കും ഒരുപോലെ തെരഞ്ഞെടുക്കു ഒന്നായി ഇത് മാറി. ഡോമിനാര്‍ ആക്സസറികള്‍ മേട്ടോര്‍ സൈക്കിളിന്റെ ശൈലിയും ടൂര്‍ യോഗ്യതയും ഊന്നിപ്പറയുക മാത്രമല്ല, റൈഡറുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബജാജ് ഒാേട്ടാ ലിമിറ്റഡ് മാര്‍ക്കറ്റിങ് മേധാവി നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.