ഹോണ്ടയുടെ 'മങ്കി' അന്താരാഷ്ട്ര വിപണിയിൽ; ഭാരം 104 കിലോ, യൂറോ ഫൈവ്
text_fieldsഹോണ്ടയുടെ മിനിബൈക്കായ മങ്കിയുടെ പുതിയ പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. യൂറോ ഫൈവിലേക്ക് പരിഷ്കരിച്ച എഞ്ചിൻ, പുതിയ എക്‌സ്‌ഹോസ്റ്റ്, മെച്ചപ്പെടുത്തിയ സസ്പെൻഷൻ എന്നിവക്കൊപ്പമാണ് മങ്കി നിരത്തിലെത്തുക. 125 സിസി എഞ്ചിനാണ് മങ്കിക്ക് കരുത്തുപകരുന്നത്. പഴയ വാഹനത്തെ അപേക്ഷിച്ച് ഭാരം മൂന്ന് കിലോ കുറഞ്ഞിട്ടുണ്ട്. നിലവിലെ ഭാരം 104 കിലോഗ്രാം ആണ്.
എന്താണീ ഹോണ്ട മങ്കി?
ഹോണ്ടയുടെ മിനിബൈക്കുകളെയാണ് ഇസഡ് സീരീസ് അല്ലെങ്കിൽ മങ്കി എന്നറിയപ്പെടുന്നത്. 1960 മുതൽ ഇത്തരം ബൈക്കുകൾ കമ്പനി നിർമിക്കുന്നുണ്ട്. ഇസഡ് 100 എന്ന ആദ്യ മങ്കി നിർമിക്കപ്പെടുന്നത് 1961ലാണ്. തുടക്കംമുതൽ കരുത്തുകുറഞ്ഞ എഞ്ചിനുള്ള ചെറിയ ബൈക്കുകളായിരുന്നു ഇത്. 125 സിസി, എയർ-കൂൾഡ് എഞ്ചിനിനാണ് പുതിയ വാഹനത്തിന്. 6,750 ആർപിഎമ്മിൽ 9.2 എച്ച്പിയും 5,500 ആർപിഎമ്മിൽ 11 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പുതുതായി രൂപകൽപ്പന ചെയ്ത എയർബോക്സും എക്‌സ്‌ഹോസ്റ്റ് മഫ്ലറിന് പകരം നൽകിയ പുതിയ യൂനിറ്റ് സിംഗിൾ ചേമ്പറും കാരണം മികച്ച എക്‌സ്‌ഹോസ്റ്റ് നോട്ടാണ് ബൈക്കിന്.
മുമ്പത്തെ മങ്കിയിലെ 4-സ്പീഡ് യൂനിറ്റിന് പകരം പുതിയ അഞ്ച് സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റീൽ ബാക്ക്ബോൺ ഫ്രെയിമിലാണ് മങ്കി നിർമിച്ചിരിക്കുന്നത്. മുന്നിൽ യുഎസ്ഡി ഫോർക്, പിന്നിൽ പുതിയ ഇരട്ട ഷോക്ക് അബ്സോർബറുകളുമുണ്ട്. മോശം റോഡുകളിലെ സവാരി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സ്പ്രിങുകളും പുതുക്കിയ ഡാംബർ റബ്ബറുകളും നൽകിയിട്ടുണ്ട്. മുൻവശത്ത് 220 എംഎം ഡിസ്കും പിന്നിൽ 190 എംഎം ഡിസ്കും ബ്രേക്കങ് ഡ്യൂട്ടി നിർവഹിക്കും. െഎ.എം.യു നിയന്ത്രിത എ.ബി.എസ് സ്റ്റാൻഡേർഡാണ്. തടിച്ച 12 ഇഞ്ച് ചക്രങ്ങളിലാണ് മങ്കി ഓടുന്നത്.
ഡിസൈൻ
2022 ഹോണ്ട മങ്കിക്ക് ഭാരം കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. മുൻ മോഡലിെൻറ ഭാരം 107 കിലോഗ്രാം ആയിരുന്നു. മൂന്നുകിലോ കുറഞ്ഞ് 104 കിലോആയി. ഇത് പവർ ടു വെയിറ്റ് റേഷ്യോ 88.46 എച്ച്പി/ടൺ ആക്കിയിട്ടുണ്ട്. റെട്രോ ശൈലിയിലുള്ള രൂപകൽപ്പനയാണ് വാഹനത്തിന്. ഓൾ-എൽഇഡി ലൈറ്റിങ്, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സംവിധാനങ്ങളുമുണ്ട്. 3,799 യൂറോ (ഏകദേശം 3.5 ലക്ഷം രൂപ) വിലയിലാണ് ഹോണ്ട മങ്കി അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. പേൾ ഗ്ലിറ്ററിങ് ബ്ലൂ, ബനാന യെല്ലോ, പേൾ നെബുല റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വാഹനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.