Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതിയ തലമുറ...

പുതിയ തലമുറ ക്രെറ്റയുടെ ചിത്രം പുറത്ത്​; കൂടുതൽ സ്​റ്റൈലായി ഹ്യുണ്ടായുടെ മിനി എസ്​.യു.വി

text_fields
bookmark_border
2022 Hyundai Creta compact SUV Facelift: Front fascia spied
cancel

പുതിയ തലമുറ ഹ്യൂണ്ടായ്​ ക്രെറ്റയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കൂടുതൽ സ്​റ്റെലിൽ മികച്ച രൂപഭംഗിയോടെയാണ്​ വാഹനം എത്തുന്നത്​. 2022ൽ ക്രെറ്റയെ ആഗോളവിപണിയിൽ അവതരിപ്പിക്കുമൈന്നാണ്​ സൂചന. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ട്യൂസോണിൽ നിന്നുള്ള സ്റ്റൈലിങ്​ ഘടകങ്ങളാണ്​ വാഹനത്തിനായി കടമെടുത്തിരിക്കുന്നത്​. എസ്‌യുവിയുടെ ബോഡി ഷെൽ മാറ്റമില്ലാതെ തുടരാനാണ്​ സാധ്യത. ഹെഡ്‌ലാമ്പുകൾ കൂടുതൽ ചതുരാകൃതിയിലുള്ളതാണ്​. മുന്നിൽ താഴെയായാണ്​ ഇവ പിടിപ്പിച്ചിരിക്കുന്നത്​. പുതിയ ചിത്രത്തിൽ‌ പാരാമെട്രിക് ഗ്രിൽ‌ ഡിസൈൻ‌ കൂടുതൽ‌ വ്യക്തമാണ്. എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ‌ മികച്ച രീതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്​. ബോണറ്റും ബമ്പറും പുതിയതാണ്.

രാജ്യാന്തര വിപണികളിലുടനീളം പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ നിരയാണ് സെക്കൻഡ് ജെൻ ക്രെറ്റ വാഗ്​ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ, ക്രെറ്റ നിലവിൽ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം 1.4 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റിലും ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കുന്നു. ടർബോ-പെട്രോൾ യൂനിറ്റ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഉപയോഗിച്ചാണ് വരുന്നത്. ഈ എഞ്ചിനുകൾ പുതിയ തലമുറയിലും തുടരാൻ സാധ്യതയുണ്ട്.

നിലവിലെ ക്രെറ്റ 2019 ൽ ചൈനയിൽ ix25 ആയി അരങ്ങേറ്റം കുറിച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യ-സ്‌പെക്​ എസ്‌യുവിയും അവതരിപ്പിച്ചു. 2022 ൽ ഫെയ്‌സ് ലിഫ്റ്റ് ചെയ്ത ക്രെറ്റ അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം. അധികം വൈകാതെ വാഹനം ഇന്ത്യയിലുമെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiCretaFaceliftcompact SUV
Next Story