ചിലർ വഴിയേ സഞ്ചരിക്കും, മറ്റുചിലർ വഴിയില്ലെങ്കിലും സഞ്ചരിക്കും; നിസാൻ പാത്ത്ഫൈൻഡറാണെങ്കിൽ സ്വന്തം വഴിവെട്ടി സഞ്ചരിക്കും
text_fieldsനിസാെൻറ െഎകോണിക് എസ്.യു.വി പാത്ത്ഫൈൻഡറിെൻറ ഏറ്റവും പുതിയ മോഡൽ വിപണിയിൽ. 2022 മോഡൽ പാത്ത്ഫൈൻഡറാണ് പുറത്തിറക്കിയത്. ഇൗ വർഷംതന്നെ വാഹനം അമേരിക്കയിൽ വിൽപ്പനക്കെത്തും. പുതിയ പാത്ത്ഫൈൻഡറിന് അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്. എസ്.യു.വികളുടെ പരമ്പരാഗത രൂപമാണ് വാഹനത്തിന്. വലിയ ചക്രങ്ങൾ, വി-മോഷൻ ഗ്രിൽ, സി ആകൃതിയിലുള്ള ഹെഡ്ലൈറ്റുകൾ, ഒഴുകിപ്പരന്ന മേൽക്കൂര എന്നിവ ആകർഷകമാണ്.
സ്റ്റാൻഡേർഡ് എൽഇഡി ഹെഡ്ലൈറ്റുകളിൽ കനംകുറഞ്ഞ ഡിആർഎല്ലുകൾ ഉൾപ്പെടുന്നു. സി-പില്ലറിന് ഘടനാപരമായ എസ്‌യുവി രൂപമുണ്ട്. ഇരട്ട നിറങ്ങളിൽ വരുന്ന ആദ്യ പാത്ത്ഫൈൻഡറാണിത്. പിൻവശെത്ത എൽഇഡി ടെയിൽലൈറ്റുകൾ മുമ്പത്തേതിനേക്കാൾ മെലിഞ്ഞതാണ്. വാഹനങ്ങളിൽ ഏറ്റവും നീളമുള്ളതെന്ന് വിശേഷിപ്പിക്കാവുന്ന ബാഡ്ജിങാണ് പിന്നിൽ നൽകിയിരിക്കുന്നത്. സാറ്റിൻ ക്രോം ഫിനിഷിലാണ് പാത്ത്ഫൈൻഡർ എന്ന എഴുത്തുള്ളത്. ഇൻറീരിയർ ആധുനികവും വിശാലവുമാണ്. 12.3 ഇഞ്ച് ഡിജിറ്റൽ ഡാഷ്‌ബോർഡ്, ഡ്രൈവർക്ക് നാവിഗേറ്റ് ചെയ്യാൻ എളുപ്പമുള്ള സ്‌ക്രീൻ ഓപ്ഷനുകൾ, 10.8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവ നൽകിയിട്ടുണ്ട്. പുതിയ ഇൻസ്ട്രുമെൻറ് പാനലിൽ 9.0 ഇഞ്ച് കളർ ടച്ച്‌സ്‌ക്രീൻ സെൻറർ ഡിസ്‌പ്ലേ ഉയർന്ന സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നു.
വാഹനത്തിന് കരുത്തുപകരുന്നത് 284 കുതിരശക്തിയുള്ള 3.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ വി 6 എഞ്ചിനാണ്. 351 എൻഎം പീക്ക് ടോർക്ക് എഞ്ചിൻ ഉത്പാദിപ്പിക്കും. പുതിയ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഗിയർബോക്സ്. 4 ഡബ്ല്യുഡി ഡ്രൈവ് വാഹനമാണിത്. വിവിധ ടെറൈൻ മോഡ് സെലക്ടറുകളുമുണ്ട്. സ്റ്റാൻഡേർഡ്, സ്‌പോർട്ട്, ഇക്കോ, സ്നോ, സാൻഡ്, മഡ് / റൂട്ട്, ടോവ് എന്നിവയുൾപ്പെടെ ഏഴ് ഡ്രൈവ് മോഡുകളുമായാണ് വാഹനം വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.