പരിഷ്‌കരിച്ച ഹോണ്ട ലിവോ വിപണിയിൽ; വില 78,500 രൂപ
text_fieldsപരിഷ്‌കരിച്ച ഹോണ്ട ലിവോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി ബൈക്ക് വാങ്ങാം. ഡ്രം ബ്രേക്ക് വേരിയന്റിന് 78,500 രൂപയും ഡിസ് ബ്രേക്ക് വേരിയന്റിന് 82,500 രൂപയുമാണ് വില. രണ്ടും എക്‌സ്‌ഷോറൂം വിലകളാണ്.
ലിവോയ്ക്ക് പുത്തന്‍ ഗ്രാഫിക്‌സും ഹോണ്ട നല്‍കിയിട്ടുണ്ട്. അത്ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനില്‍ 2023 ലിവോ വാങ്ങാം. എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ESP) സാങ്കേതികവിദ്യയുള്ള OBD2 കംപ്ലയിന്റ് 110 സിസി PGM-Fi പെട്രോള്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം.
സൈലന്റ് എഞ്ചിന്‍ സ്റ്റാര്‍ട്ടിനായി ACG സ്്റ്റാര്‍ട്ടര്‍ മോട്ടോറും ഇതിന് ലഭിക്കും. മുന്‍ഗാമിക്ക് സമാനമായി 8.67 bhp പവറും 9.30 Nm ടോര്‍ക്കുമായിരിക്കും ലിവോ നല്‍കുക. 4 സ്പീഡ് ഗിയര്‍ബോക്‌സാണ്. ലിറ്ററിന് 60 കിലോമീറ്ററാണ് മൈലേജ്.
ഇന്റഗ്രേറ്റഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, കോംബി-ബ്രേക്ക് സിസ്റ്റം (CBS) എന്നിവ മോട്ടോര്‍സൈക്കിളിലെ സവിശേഷതകളാണ്. ബൈക്കിന്റെ ഹാര്‍ഡ്‌വെയറുകളില്‍ മാറ്റങ്ങളൊന്നുമില്ല. 18 ഇഞ്ച് അലോയ് വീലുകള്‍ ട്യൂബ്‌ലെസ് ടയറുകളില്‍ പൊതിഞ്ഞിരിക്കുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ സ്പ്രിംഗുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കും.
സമീപകാലത്ത് എല്ലാ ടൂവീലറുകളിലും നല്‍കിയ പോലെ ഹോണ്ട ലിവോക്കും 10 വര്‍ഷത്തെ പ്രത്യേക വാറണ്ടി പാക്കേജ് (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറണ്ടി) വാഗ്ദാനം ചെയ്യുന്നു. CB ട്വിസ്റ്ററിന്റെ പിന്‍ഗാമിയായി എത്തിയ ഹോണ്ട ലിവോ 110 സിസി കമ്മ്യൂട്ടര്‍ ബൈക്ക് സെഗ്‌മെന്റില്‍ ഡ്രീം സീരിസിനൊപ്പമാണ് വില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.