ബ്ലാക്ക് ബ്യൂട്ടി... വരവറിയിച്ച് ക്രെറ്റ എൻ ലൈൻ നൈറ്റ് എഡിഷൻ
text_fieldsഹ്യുണ്ടായ് ക്രെറ്റ എൻ ലൈൻ നൈറ്റ് എഡിഷൻ 2023 ബ്രസീലിൽ പുറത്തിറക്കി. മുഴുവനായി കറുപ്പിൽ പൊതിഞ്ഞ്അഴകൊത്ത എസ്.യു.വിയായാണ് ക്രെറ്റയുടെ വരവ്. എന്നാൽ, ഇൗ മോഡൽ ഇന്ത്യയിൽ എത്തില്ലെന്നാണ് സൂചന. ബ്ലാക്ക് എഡിഷൻ കാറുകളെ കൂടുതൽ സ്നേഹിക്കുന്ന ഇന്ത്യയിലെ വാഹന പ്രേമികളെ ഇത് നിരാശരാക്കും.
ഹ്യുണ്ടായ് സ്മാർട്ട്സെൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തോടൊപ്പമാണ് ക്രെറ്റ എൻ ലൈൻ നൈറ്റ് എഡിഷൻ വരുന്നത്. ഓട്ടോണമസ് ബ്രേക്കിങ്ങ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360-ഡിഗ്രി കാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫാറ്റിങ്ങ് ഡിറ്റക്ടർ, അഡാപ്റ്റീവ് ഹൈ ബീം തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്.
എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഡാർക്ക് എലമെന്റുകളുള്ള എൽ.ഇ.ഡി ടെയിൽലാമ്പുകൾ, 18 ഇഞ്ച് എൻ ലൈൻ ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിങ്ങ് ബ്രേക്ക്, വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിനുള്ള ഡിജിറ്റൽ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, ബോസിന്‍റെ 8 സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റവും എസ്.യു.വിക്ക് ലഭിക്കുന്നു.
ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ്ങ് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട്/റിയർ പാർക്കിങ്ങ് സെൻസറുകൾ സുരക്ഷ കൈകാര്യം ചെയ്യുന്നു. 2.0 ലിറ്റർ ഡ്യുവൽ സി.വി.വി.ടി സ്മാർട്ട് സ്ട്രീം എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. 167 എച്ച്.പി പരമാവധി കരുത്തും 202 എൻ.എം പീക്ക് ടോർക്കും എഞ്ചിൻ വികസിപ്പിക്കുന്നു. നൈറ്റ് എഡിഷന്റെ ബ്രസീലിലെ വില ഏകദേശം 28.83 ലക്ഷം രൂപയിൽ ആരംഭിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.