ഡിസ്‌കവറി സ്‌പോർട്ട് ഡെലിവറി ആരംഭിച്ച് ജാഗ്വാർ ലാൻഡ് റോവർ
text_fieldsടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ, ഏറ്റവും പുതിയ 2023 ഡിസ്‌കവറി സ്‌പോർട്ടിന്റെ ഡെലിവറികൾ ഇന്ത്യയിൽ ആരംഭിച്ചു. പുതിയ ഡിസ്‌കവറി സ്‌പോർട്ട് എസ്, എസ്.ഇ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. ഓൾ-വീൽ ഡ്രൈവ് (AWD) സ്റ്റാൻഡേർഡ് ആയാണ് വരുന്നത്. വാഹനത്തിന്റെ എക്സ്-ഷോറൂം വില 71.39 ലക്ഷം രൂപയിൽ ആരംഭിക്കും.
രണ്ട് ലിറ്റർ ടർബോ-ചാർജ്ഡ് പെട്രോളും 48 V മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള ഡീസൽ എഞ്ചിനും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. എസ്.ഇ മോഡലിന് ഒരു കൂട്ടം എക്സ്ക്ലൂസീവ് ഫീച്ചറുകൾ ലഭിക്കും. ഡേടൈം റണ്ണിങ് ലൈറ്റുകൾ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിങ്, ഗേജ് ഡിസ്‌പ്ലേ എന്നിവയുള്ള പ്രീമിയം എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയവ ലഭിക്കും. കൂടാതെ മെറിഡിയൻ സറൗണ്ട് 14-സ്പീക്കർ സൗണ്ട് സിസ്റ്റം, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പോപ്പ്-അപ്പ് മൂന്നാം നിര ഓപ്ഷൻ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ ഇപ്പോൾ സ്റ്റാൻഡേർഡാണ്. ഡിസ്‌കവറി സ്‌പോർട്ടിന്റെ സ്‌റ്റൈലിങ് ഇഷ്‌ടാനുസൃതമാക്കാൻ ലാൻഡ് റോവർ നിരവധി മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലാക്ക് റൂഫ്, വൈവിധ്യമാർന്ന വീൽ ഡിസൈനുകൾ, മെറ്റാലിക് പെയിന്റ് ഫിനിഷുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.മികച്ച ബൂട്ട് സ്പെയ്സാണ് വാഹനത്തിന്. രണ്ടാമത്തെയും മൂന്നാമത്തെയും വരികൾ മടക്കിമ്പോൾ, മൊത്തം ശേഷി 1,794 ലിറ്ററായി ഉയരും.
ക്ലിയർസൈറ്റ് ഇന്റീരിയർ റിയർ വ്യൂ മിറർ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുതുതായി രൂപകൽപ്പന ചെയ്‌ത ഇന്റർഫേസ്, ആപ്പിൾ കാർപ്ലേ 2, ആൻഡ്രോയിഡ് ഓട്ടോ 3, റിമോട്ട് കൺട്രോളുകൾ എന്നിവ ഉൾപ്പെടുന്ന പിവി പ്രൊ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. ടർബോ-ചാർജ്‍ഡ് ഫോർ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്. പെട്രോൾ വേരിയന്റ് 246 ബിഎച്ച്പിയും 365 എൻഎം പീക്ക് ടോർക്കും ഉത്പ്പാദിപ്പിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനാണ്. ഡീസൽ എഞ്ചിൻ 201 ബി.എച്ച്പിയും 430 എൻ.എം പീക്ക് ടോർക്കും പുറപ്പെടുവിക്കും. പുതിയ എസ്.യു.വി ആർ-ഡൈനാമിക് എസ്.ഇ മോഡലിലും ലഭ്യമാകും. കൂടാതെ 5+2 സീറ്റ് കോൺഫിഗറേഷനുമായും വാഹനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.