2024 കെ.ടി.എം 390 ഡ്യൂക് അവതരിപ്പിച്ചു; ലോഞ്ച് കൺട്രോൾ ഉൾപ്പടെ ഫീച്ചറുകൾ
text_fieldsനേക്കഡ് ബൈക്കുകളുടെ രാജാവ് കെ.ടി.എം 390 ഡ്യൂക്കിന്‍റെ 2024 മോഡൽ ആഗോള മാർക്കറ്റിൽ അവതരിപ്പിച്ചു. ബൈക്കിന്‍റെ മൂന്നാം തലമുറയാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ടത്. കിടിലന്‍ ലുക്കും പെര്‍ഫോമന്‍സും നീണ്ട ഫീച്ചര്‍ ലിസ്റ്റുമുള്ള നേക്കഡ് സ്ട്രീറ്റ് ഫൈറ്ററാണ് 390 ഡ്യൂക്. ഇതിനൊപ്പം 250 ഡ്യൂക്ക്, 125 ഡ്യൂക്ക് മോട്ടോര്‍സൈക്കിളുകളുടെ മൂന്നാം തലമുറയും കെ.ടി.എം അവതരിപ്പിച്ചിട്ടുണ്ട്.
2013-ല്‍ പുറത്തിറങ്ങിയതിന് ശേഷം 390 ഡ്യൂക്കിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്ഡേറ്റാണ് നിലവിലേത്. സമഗ്രമായ പുനര്‍രൂപകല്‍പ്പന, ഷാര്‍പ്പര്‍ സ്‌റ്റൈലിംഗ്, കൂടുതൽ ഫീച്ചറുകൾ, എന്നിവക്കൊപ്പം ഉയര്‍ന്ന ഡിസ്‌പ്ലേസ്‌മെന്റുള്ള എഞ്ചിനുമായാണ് വാഹനം വരുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പുതിയ 390 ഡ്യൂക്ക്, 125 ഡ്യൂക്ക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡല്‍ ലഭിക്കുന്ന ആദ്യ വിപണികളില്‍ ഒന്നായിരിക്കും ഇന്ത്യ.
ബജാജിന്റെ പൂനെക്കടുത്തുള്ള ഛക്കന്‍ പ്ലന്റിലായിരിക്കും നിര്‍മാണം. ഓറഞ്ച് നിറത്തിലുള്ള പുതിയ പൗഡര്‍-കോട്ടഡ് സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് പുതു തലമുറ 390 ഡ്യൂക്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ 5-സ്പോക്ക് അലോയ് വീലുകളും മികച്ചതാണ്. പുതിയ ഡ്യൂക്കിന്റെ സീറ്റ് ഹൈറ്റ് 800 mm ആയി കുറഞ്ഞിട്ടുണ്ട്. 820 mm ആയിരുന്നു മുമ്പത്തെ സീറ്റ് ഹൈറ്റ്. 43 എംഎം യു.എസ്.ഡി ഫ്രണ്ട് ഫോര്‍ക്കുകളും പ്രീലോഡ് റീബൗണ്ട് അഡ്ജസ്റ്റ്മെന്റ് സഹിതമുള്ള മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് എന്നാല്‍ ഇന്ത്യ സ്‌പെക് മോഡലില്‍ യു.എസ്.ഡി ഫോര്‍ക്കുകള്‍ വരുമോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.
പുതിയ 320 mm ഡിസ്‌ക് ബ്രേക്ക് മുന്നിലും ഡ്യുവല്‍ ചാനല്‍ കോര്‍ണറിംഗ് എബിഎസോട് കൂടിയ ഉള്ള 240 mm ഡിസ്‌ക് പിന്നിലും ബ്രേക്കിങ് ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നു. പുതിയ 390 ഡ്യൂക്കിന് ആദ്യമായി സൂപ്പര്‍മോട്ടോ എബിഎസും ലഭിക്കുന്നു. മിഷലിന്‍ ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് ലൈറ്റ് വീലുകളിലാണ് പുതിയ 390 ഡ്യൂക്ക് ഓടുക. എന്നാല്‍ മോഡല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഇതിന് മാറ്റം വന്നേക്കാം.
പുതിയ 399 സി.സി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ആണ് ഡ്യൂക്കിന് തുടിപ്പേകുക. നേരത്തെയുണ്ടായിരുന്ന 373 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ വിട പറഞ്ഞെങ്കിലും 6-സ്പീഡ് ഗിയര്‍ബോക്സ് തുടരും. സ്ലിപ്പര്‍ ക്ലച്ചും ക്വിക്ക്ഷിഫ്റ്ററും ഇതില്‍ വരുന്നുണ്ട്.
ലോഞ്ച് കണ്‍ട്രോളാണ് ഫീച്ചർ ലിസ്റ്റിലെ വലിയ കൂട്ടിച്ചേര്‍ക്കല്‍. ഒന്നിലധികം റൈഡിംഗ് മോഡുകള്‍ (സ്ട്രീറ്റ്, റെയിന്‍ ആന്‍ഡ് ട്രാക്ക്), 5 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയുള്‍പ്പെടെയുള്ള റൈഡര്‍ എയിഡുകളും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.