9.8 സെക്കന്‍ഡിൽ 100 കിലോമീറ്റര്‍ വേഗം, അതിസുരക്ഷാ സംവിധാനങ്ങൾ; ജീപ്പ് കോമ്പസിന്‍റെ പുത്തൻ പതിപ്പ് വരുന്നു
text_fieldsരാജ്യാന്തര വിപണിയിലെത്തുന്ന മൂന്നാം തലമുറ കോമ്പസിന്റെ സൈഡ് പ്രൊഫൈല്‍ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജീപ്പ്. സ്റ്റെല്ലാന്റസിന്റെ എല്‍.ടി.എല്‍.എ.എം പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകളും ഷാര്‍പ് ഷോള്‍ഡര്‍ ലൈനുകളുമായി ആംഗുലര്‍ ഡിസൈനിലാണ് വാഹനം എത്തുന്നത്. ഡിസൈന്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ഇന്റര്‍നെറ്റില്‍ വൈറലായി.
അടുത്ത തലമുറ കോമ്പസിന്റെ ഉല്‍പാദനവും വില്‍പ്പനയും 2025ല്‍ യൂറോപ്പില്‍ ആരംഭിക്കുമെന്നും ഈ വര്‍ഷാവസാനത്തിന് മുമ്പ് അരങ്ങേറ്റം നടക്കുമെന്നുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എസ്.യു.വിയുടെ ഒരു രേഖാചിത്രം മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. വശങ്ങളില്‍ നിന്നുള്ള രൂപമാണ് സ്‌കെച്ചില്‍ പ്രതിഫലിക്കുന്നത്. നെക്സ്റ്റ്-ജെന്‍ സിട്രണ്‍ സി 5 എയര്‍ക്രോസ് പോലുള്ള മറ്റ് മോഡലുകള്‍ക്കൊപ്പം മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സ്റ്റെല്ല മീഡിയം ആര്‍ക്കിടെക്ചറാണ് അടുത്ത തലമുറ കോമ്പസിനും അടിസ്ഥാനം.
അടുത്ത തലമുറ എസ്.യു.വിയില്‍ ഓള്‍-ഇലക്ട്രിക്, ഹൈബ്രിഡ്, നോണ്‍-ഹൈബ്രിഡ് ഇന്റേണല്‍ എൻജിന്‍ ഉള്‍പ്പെടെ നിരവധി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുമെന്ന് ജീപ്പ് അറിയിച്ചിട്ടുണ്ട്. കോമ്പസിന്റെ ബേസ് സ്പോര്‍ട് ട്രിം ഡീസല്‍-മാനുവല്‍ പവര്‍ട്രെയിനില്‍ മാത്രമേ ലഭ്യമാകൂ. പുതിയ അപ്‌ഡേറ്റില്‍ പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനോടൊപ്പം, പുതിയ ഗ്രില്ലും അലോയ് വീല്‍ ഡിസൈനുകളും നല്‍കിയിട്ടുണ്ട്.
മെക്കാനിക്കല്‍ വശങ്ങള്‍ നോക്കിയാല്‍ 170 ബി.എച്ച്.പി പവറും 350 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡയറക്ട് ഇൻജക്ഷന്‍ ടര്‍ബോ ചാര്‍ജ്ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എൻജിനാണ് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എൻജിന്‍ ജോടിയാക്കുന്നത്. ജീപ്പ് കോമ്പസ് 4x2 പതിപ്പ് 9.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.
4-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, 4 ചാനല്‍ ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓള്‍-സ്പീഡ് എന്നിവയാണ് ജീപ്പ് കോമ്പസ് 4x2 പതിപ്പിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍ക്കൊള്ളുന്നത്. ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ സീറ്റ് റിമൈന്‍ഡര്‍ അലേര്‍ട്ട്, റെയിന്‍ ബ്രേക്ക് അസിസ്റ്റ് എന്നിവയും വാഹനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.