അഞ്ച് ദിവസം കൊണ്ട് 5000 ബുക്കിങ്; തരംഗമാകാനൊരുങ്ങി മാഗ്നൈറ്റ്
text_fieldsനിസാൻ പുതുതായി അവതരിപ്പിച്ച സബ് കോംപാക്റ്റ് എസ്.യു.വി മാഗ്നൈറ്റിെൻറ ബുക്കിങ് കുതിക്കുന്നു. അഞ്ച് ദിവസം കൊണ്ട് 5000 ബുക്കിങ്ങുകളാണ് ലഭിച്ചത്. കൂടാതെ 50,000 അന്വേഷണങ്ങളും വന്നതായി കമ്പനി അധികൃതർ അറിയിച്ചു.
60 ശതമാനത്തിന് മുകളിൽ ബുക്കിങ് ലഭിച്ചത് ഏറ്റവും ഉയർന്ന വേരിയൻറുകളായ എക്സ്.വി, എക്സ്.വി പ്രീമിയം എന്നിവക്കാണ്. സി.വി.ടി ഓട്ടോമാറ്റിക് വേരിയൻറിന് 30 ശതമാനത്തിന് മുകളിൽ ബുക്കിങ് ലഭിച്ചു. ഓൺലൈൻ വഴിയാണ് 40 ശതമാനം ബുക്കിങ്ങുകളും വന്നിട്ടുള്ളത്.
കഴിഞ്ഞയാഴ്ചയാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. ഏറ്റവും കുറഞ്ഞ വേരിയൻറിന് വിലയിട്ടിരിക്കുന്നത് 4.99 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന വകഭേദത്തിെൻറ വില 9.38 ലക്ഷവുമാണ്. നിലവിലെ വിലകൾ ഡിസംബർ 31 വരെ മാത്രമാകും ബാധകമാവുക. ഇതിനുശേഷം ആരംഭ വില 5.54 ലക്ഷം (എക്സ് ഷോറൂം) ആയി പരിഷ്കരിക്കും.
കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യൂ, മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ്.യു.വി 300, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയവയുമായാണ് മാഗ്നൈറ്റ് മത്സരിക്കുന്നത്. എതിരാളികളുമായി താരതമ്യം ചെയ്യുേമ്പാൾ രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ കോമ്പാക്ട് എസ്.യു.വിയാണ് മാഗ്നൈറ്റ്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 1.0 ലിറ്റർ ടർബോ എഞ്ചിൻ സ്റ്റാർ പെർഫോമർ എന്നാണ് അറിയപ്പെടുന്നത്. ഇൗ എഞ്ചിൻ 97 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കുകയും 160 എൻ.എം ടോർക് സൃഷ്ടിക്കുകയും ചെയ്യും.
കിയ സോനറ്റ്, ഹ്യുണ്ടായ് വെന്യൂ തുടങ്ങിയ കാറുകൾക്ക് ശേഷം ഇൗ വിഭാഗത്തിൽ ടർബോ എഞ്ചിൻകൂടി മാഗ്നൈറ്റിലൂടെ അവതരിപ്പിക്കപ്പെടുകയാണ്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ലഭ്യമാകും. സെഗ്‌മെൻറിലെ മറ്റ് ചില കാറുകളെപ്പോലെ, മാഗ്നൈറ്റിലും ഡീസൽ എഞ്ചിൻ ഓപ്ഷനില്ല. വെഹിക്ൾ ഡൈനാമിക്സ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളുമായാണ് മാഗ്നൈറ്റ് വരുന്നത്.
വാഹനത്തിന് മൊത്തത്തിൽ ചതുരാകൃതിയാണ്. വീൽ ആർച്ചുകളിൽ തുടങ്ങി ഇൗ ചതുര ഡിസൈെൻറ സ്വാധീനം കാണാം. മുന്നിലും പിന്നിലും സിൽവർ സ്‌കിഡ് പ്ലേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റൂഫ് റെയിലുകളും ഉൾപ്പെടുന്നു. 50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ റൂഫ് റെയിലുകൾക്ക് കഴിയും. 16 ഇഞ്ച് അലോയ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും സൈഡ് വ്യൂ മിററുകളിൽ കറുത്ത നിറത്തിെൻറ ഉപയോഗവും കാറിന് ആകർഷണത്വം നൽകുന്നു.
എൽ.ഇ.ഡി ലൈറ്റുകളുടെ വിപുലമായ ഉപയോഗം വാഹനത്തിനെ ആകർഷകമാക്കുന്നു. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ മനോഹരമാണ്. ഉയർന്ന വേരിയൻറുകളിൽ ഇൻഡിക്കേറ്ററുകളും ഫോഗ് ലാമ്പുകളും ടെയിൽ ലാമ്പുകളുമെല്ലാം എൽ.ഇ.ഡിയിലാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്ത് വലിയ സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ റെനോ ട്രൈബറിനെ ഓർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.