അഗ്നിരക്ഷാ സേനക്ക് കരുത്തേകാൻ പുതിയ 66 വാഹനങ്ങൾ
text_fieldsതിരുവനന്തപുരം: അഗ്നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആറ് ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, മൂന്ന് ട്രൂപ് കാരിയറുകൾ, 35 ഫസ്റ്റ് റെസ്പോൺസ് വാഹനങ്ങൾ, 12 ഫയർ ടെൻഡറുകൾ, 10 സ്ക്യൂബ വാനുകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ വാഹനവ്യൂഹം.
ഓയിൽ റിഫൈനറി, ഇ-വാഹനം, പെട്രോളുമായി ബന്ധപ്പെട്ട തീപിടിത്തം തുടങ്ങിയവ നേരിടാൻ ആധുനിക സംവിധാനങ്ങൾ ഡി.സി.പി ടെൻഡറിലുണ്ട്. ഇതിൽ 2000 കിലോ ഡി.സി.പി പൗഡർ ചാർജ് ചെയ്ത് സൂക്ഷിക്കും. അഗ്നി രക്ഷാസേനയുടെ ജീവനാഡിയായ ഫയർ ടെൻഡർ വാഹനത്തിൽ 4500 ലിറ്റർ വെള്ളം സംഭരിക്കാനാകും.
ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങൾ എത്തിക്കാനും ഇത് പ്രയോജനപ്പെടും. ചടങ്ങിൽ അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ ബി. സന്ധ്യ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.