ഇത് ഡമ്മിയൊ ആമിർ ഖാനൊ? ക്രാഷ് ടെസ്റ്റ് കണ്ട് ഞെട്ടി ആരാധകർ
text_fieldsക്രാഷ് ടെസ്റ്റിനായി ആമിർഖാെൻറ രൂപത്തിലുള്ള ഡമ്മിയുണ്ടാക്കിയിരിക്കുകയാണ് ടയർ കമ്പനിയായ സിയറ്റ്. 2020 ഐപിഎല്ലിനായി ചിത്രീകരിക്കുന്ന പരസ്യചിത്രത്തിനായാണ് 'ആമിർ ഡമ്മികൾ' ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് വർഷത്തേക്കാണ് നടൻ ടയർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ 26ന് നടക്കുന്ന ഐപിഎൽ 2020 മത്സരങ്ങളിൽ ആദ്യഘട്ട കാമ്പയിൻ ആരംഭിക്കും. സിയറ്റിൽ നിന്ന് പുതിയ ശ്രേണി പ്രീമിയം ടയറുകൾ പുറത്തിറക്കുന്നുണ്ട്. സുരക്ഷിത വാഹനമോടിക്കൽ എന്ന സന്ദേശവുമായാണ് പുതിയ കാമ്പയിൻ കമ്പനി നടത്തുന്നത്. 'ഡമ്മി ആകരുത്'എന്നതാണ് കാമ്പയിൻ ടാഗ്ലൈൻ.
എല്ലാ കാലാവസ്ഥയിലും ഡ്രൈവിംഗ് സാഹചര്യങ്ങളിലും മികച്ച സുരക്ഷ നൽകുന്ന ഉയർന്ന നിലവാരമുള്ള ടയറുകളാണ് തങ്ങളുടേതെന്നും സിയറ്റ് അവകാശപ്പെടുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ കാണികളെ ഉപയോഗിക്കാതെയാണ് പരസ്യചിത്രങ്ങൾ ചിത്രീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.