ആഡ്ബ്ലൂ ഇത് വേറിട്ട മാതൃക
text_fieldsമനുഷ്യന്‍റെയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനുതന്നെ ഭീഷണിയാവുകയാണ് അന്തരീക്ഷ മലിനീകരണം. ഈ സാഹചര്യത്തിൽ ഹരിത വ്യവസായത്തിലൂന്നിയ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ഓട്ടോഗ്രേഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. ട്രക്കുകളും കാറുകളുമെല്ലാം അന്തരീക്ഷത്തിലേക്ക് തള്ളുന്ന മാരകവിഷവാതകങ്ങൾ പരമാവധി കുറക്കുക എന്ന ലക്ഷ്യമിട്ട് ബി.എസ് 6 ഡീസൽ എൻജിനുള്ള വാഹനങ്ങളിൽ ഉപയോഗിക്കുന്ന രാസലായനിയുടെ (ഡീസൽ എക്സോസ്റ്റഡ് ഫ്ലൂയിഡ് -ഡി.ഇ.എഫ് അഥവാ ആഡ്ബ്ലൂ) ഉൽപാദനത്തിലൂടെയാണ് ഇവർ വേറിട്ട മാതൃക തുറക്കുന്നത്. ഡീസൽ എൻജിൻ വാഹനങ്ങൾ പുറന്തള്ളുന്ന നൈട്രജൻ ഓക്സൈഡ് വാതകത്തെ നിർവീര്യമാക്കി അപകടരഹിതമാക്കുകയാണ് ഇതിന്റെ ദൗത്യം. ഡീസൽ ഉപയോഗത്തിന്റെ അഞ്ചു ശതമാനം ഡി.ഇ.എഫ് എന്ന അനുപാതത്തിലാണ് ഉപയോഗം.
മികവിന്റെ ജർമൻ മോഡൽ
കൊച്ചി ആസ്ഥാനമാക്കിയുള്ള ഓട്ടോഗ്രേഡ് ഇൻഡസ്ട്രീസ് കമ്പനി 'ഓട്ടോഗ്രേഡ് ആഡ്ബ്ലൂ' എന്ന ട്രേഡ് മാർക്കിലാണ് ഉൽപന്നം വിപണിയിലെത്തിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉൽപാദനം. 1924ൽ സ്ഥാപിതമായ എച്ച്.കെ.എ ഗ്രൂപ്പിന്‍റെ ഭാഗമാണ് ഓട്ടോഗ്രേഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്. NOVAX (Taiwan) നിർമാണ ലൈസന്‍സ് നേടിയ കമ്പനി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണമേന്മ, നിർമാണം, പാക്കിങ്, വിതരണം തുടങ്ങിയ കാര്യങ്ങളിൽ കർശന മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ട്. കേരളത്തിലെ ആദ്യ ആഡ്ബ്ലൂ നിർമാതാക്കൾ എന്ന ഖ്യാതിയും ഇന്ത്യയിൽ ആദ്യമായി ISO -22241 മാനദണ്ഡങ്ങളോടെ വാഹനങ്ങളിലേക്ക് നേരിട്ട് ഫിൽചെയ്യുന്ന ആശയം വികസിപ്പിച്ചെടുത്തെന്ന നേട്ടവും ഇവർ സ്വന്തമാക്കി.
ഗുണനിലവാരം മുതൽ നിർമാണ ഉപകരണങ്ങൾ അടക്കമുള്ള എല്ലാ ഘടകങ്ങളിലും ഗുണനിലവാരം പരിശോധിച്ച് മികച്ചതാക്കാൻ മൂന്ന് വ്യത്യസ്ത ലാബുകളിലാണ് പരിശോധന. നിർമാണ പ്രക്രിയയും പാക്കിങ്ങും വിതരണവുമെല്ലാം കൃത്യമായ കമ്പ്യൂട്ടർ സംവിധാന നിരീക്ഷണത്തിന് വിധേയമാണ്. നിലവിൽ കമേഴ്സ്യൽ വാഹനങ്ങൾക്കുവേണ്ടിയാണ് ആഡ്ബ്ലൂ വിപണനം ചെയ്യപ്പെടുന്നത്. കേരളത്തിൽ ബി.എസ് 6 ചട്ടങ്ങൾ പാലിക്കുന്ന 30,000 ട്രക്കുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഈ ട്രക്കുകൾ പാർക്ക് ചെയ്യുന്ന ടെർമിനലുകളിലും പാർക്കിങ് സ്ഥലങ്ങളിലും കമ്പ്യൂട്ടർ നിർമിത റീഫിൽ സ്റ്റേഷനുകൾ നിർമിച്ചുവരുകയാണ് ഓട്ടോഗ്രേഡ്.
വ്യാജന്മാരെ തുരത്താം
ലവണങ്ങളും അന്യമൂലകങ്ങളും മാറ്റിയ വെള്ളത്തിൽ യൂറിയ ലയിപ്പിച്ചുണ്ടാക്കുന്നതാണ് ഡി.ഇ.എഫ്. Selective Catalytic Converter (SCR/Exhaust)ലേക്ക് ഇൻജക്ട് ചെയ്യപ്പെടുന്ന ഡി.ഇ.എഫ് ഉയർന്ന താപനിലയിൽ അമോണിയയും കാർബൺ ഡൈ ഓക്സൈഡുമാകുന്നു. ഈ അമോണിയ എൻജിനിൽനിന്ന് പുറന്തള്ളപ്പെടുന്ന നൈട്രജൻ ഓക്സൈഡിനെ നൈട്രജനും നീരാവിയുമാക്കി മാറ്റിയാണ് പുറന്തള്ളുന്നത്. ഈ പ്രക്രിയ ഏറ്റവും കൃത്യമായി നടക്കാൻ 32.5 ശതമാനം യൂറിയ വേണമെന്നിരിക്കെ ഇപ്പോൾ വിപണിയിലെത്തുന്ന ഉൽപന്നങ്ങളിൽ പലതും ഈ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വ്യാജ ഡി.ഇ.എഫ് വാഹനത്തിന്‍റെ കാറ്റലിറ്റിക് കൺവെർട്ടറിന് കേടുവരുത്തും. ഇതുമൂലം വാഹന ഉടമകൾക്ക് വലിയ നഷ്ടമാകും ഉണ്ടാകുക. ഈ സാഹചര്യത്തിലാണ് ഗുണനിലവാരമുള്ള ആഡ്ബ്ലൂവിന്‍റെ പ്രാധാന്യം ബോധ്യപ്പെടുന്നത്.
ലക്ഷ്യം രാജ്യമെമ്പാടും ആഡ്ബ്ലൂ നേരിട്ട് നിറക്കുന്ന ഫ്രാഞ്ചൈസികൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഓട്ടോഗ്രേഡ്. ഡി.ഇ.എഫ് ശേഖരിക്കുന്നതിനായി പെട്രോൾ പമ്പുകൾപോലുള്ള യൂനിറ്റുകൾ കമ്പനി നേരിട്ടും ഫ്രാഞ്ചൈസികൾ വഴിയും രാജ്യത്തെമ്പാടും സ്ഥാപിച്ചാണ് വിപണനം മുന്നോട്ടുകൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ അങ്കമാലി, കൊണ്ടോട്ടി, തിരൂർ, മരുതറോഡ്, ആലത്തൂർ, കുതിരാൻ എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസികൾ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു, കോയമ്പത്തൂർ, ചെരുപ്പടിമല, മൂവാറ്റുപുഴ, ആര്യങ്കാവ്, കല്ലറ എന്നിവിടങ്ങളിൽ പുതിയ ഫ്രാഞ്ചൈസികൾ അടുത്തമാസം പ്രവർത്തിച്ചു തുടങ്ങും. പുണെയിലും ഗുജറാത്തിലും ഉടൻ ആരംഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നു.
ലക്ഷ്യം പ്രകൃതി സംരക്ഷണം
വാഹനത്തിലേക്ക് ആഡ്ബ്ലൂ നേരിട്ട് നിറക്കുന്ന സമയത്ത് കൃത്യതയോടെ പാഴായിപ്പോകാതെ ആഡ്ബ്ലൂ വാഹനത്തിന്‍റെ ടാങ്കിലേക്ക് നേരിട്ട് പകരാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്ന് അധികൃതർ പറയുന്നു. ഈ ഉദ്യമത്തിൽ പ്രാമുഖ്യം പരിസ്ഥിതി സംരക്ഷണത്തിനുതന്നെയാണെന്ന് സി.ഇ.ഒ ടി. മുഹമ്മദ് അഷ്റഫ് പറയുന്നു. ''നിലവാരമുള്ള ആഡ്ബ്ലൂ നിർമിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സംരംഭവുമായി മുന്നോട്ടുവന്നത്. കൂടാതെ, നേരിട്ട് നിറക്കുന്ന സംവിധാനം നടപ്പാക്കുന്നതിലൂടെ പ്ലാസ്റ്റിക് ബക്കറ്റും ബാരലും ഒഴിവാക്കി പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുന്നു'' -അദ്ദേഹം പറയുന്നു.
മലിനീകരണമുക്തമായ ആഡ്ബ്ലൂവിനെക്കുറിച്ചും പരിസ്ഥിതിയിൽ അതിന്‍റെ സ്വാധീനത്തെക്കുറിച്ചും ബോധവത്കരണവും ഓട്ടോഗ്രേഡ് ലക്ഷ്യമിടുന്നുണ്ട്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.