Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാറിലെ സഹയാത്രികനും...

കാറിലെ സഹയാത്രികനും എയർബാഗ്​ നിർബന്ധം; ഉത്തരവിറങ്ങി

text_fields
bookmark_border
Air bags
cancel

ന്യൂഡൽഹി: ഡ്രൈവർക്ക്​ പുറമേ മുൻസീറ്റിലെ സഹയാത്രികനും എയർബാഗ്​ നിർബന്ധമാക്കി ഉത്തരവിറങ്ങി. 2021 ഏപ്രിൽ ഒന്നിന്​ ശേഷം നിർമിക്കുന്ന കാറുകൾക്കാണ്​ എയർബാഗ്​ നിർബന്ധമാക്കിയത്​. കേന്ദ്ര ​ഗതാഗത-ഹൈവേ മന്ത്രാലയമാണ്​ ഉത്തരവിറക്കിയത്​.

ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന കാറുകളിൽ 2021 ആഗസ്റ്റ്​ 31ന്​ മുമ്പ്​ എയർബാഗുകൾ ഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്​തമാക്കുന്നു. നിലവിൽ റോഡിലുള്ള വാഹനങ്ങൾക്ക്​ ഉത്തരവ്​ ബാധകമല്ല.

2019 ജൂലൈയിലാണ്​ ഡ്രൈവർക്ക്​ എയർബാഗ്​ നിർബന്ധമാക്കി ഉത്തരവിറക്കിയത്​. അന്ന്​ കാറുകളുടെ വില അമിതമായി ഉയർന്നിരുന്നില്ല. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ്​ തീരുമാനമെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്​ രാജ്യത്ത്​ 2019ൽ 4.49 ലക്ഷം റോഡപകടങ്ങളാണ്​ നടന്നത്​. ഇതിൽ 1.5 ലക്ഷം പേർക്ക്​ ജീവൻ നഷ്​ടമായി. ലോകത്ത്​ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Airbags
News Summary - Airbags now a must for front passenger seats in cars manufactured on & after 1 April
Next Story