ബി.എസ് 4 വാഹനങ്ങൾ ഇനിമുതൽ ഈ നഗരത്തിൽ പ്രവേശിക്കാനാവില്ല; തീരുമാനം കടുപ്പിച്ച് അധികൃതർ
text_fieldsഅന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ കടുത്ത തീരുമാനവുമായി അധികൃതർ. രാജ്യതലസ്ഥാനത്ത് ബി.എസ്.3, ബി.എസ്.4 ഡീസൽ വാഹനങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി മന്ത്രിലയത്തിന്റേതാണ് ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുള്ള നിര്‍ദേശം. ബി.എസ്-6 നിലവാരത്തിലുള്ള ഡീസല്‍ വാഹനങ്ങള്‍ തുടര്‍ന്നും നിരത്തുകളില്‍ ഇറക്കാം. സി.എന്‍.ജിയില്‍ ഓടുന്ന വാഹനങ്ങളെയും അവശ്യ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും നിരോധനം ബാധകമാകില്ലെന്നാണ് വിലയിരുത്തലുകള്‍. നിരോധനം എൻ.ആർ.സി അഥവാ നാഷനൽ കാപ്പിറ്റൽ റീജിയനിലാണ് ബാധകമാവുക.
ഡല്‍ഹി പരിധിയില്‍ ഉള്ളവയ്ക്കും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും നിരോധനം ബാധകമാണ്. വായുമലിനീകരണം കുറച്ചുകൊണ്ടുവരുന്നതിനുള്ള കര്‍മപദ്ധതിയുടെ അവസാനഘട്ടമെന്ന നിലയിലാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അത്യാവശ്യമല്ലാത്ത വാണിജ്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും ഒറ്റയക്ക-ഇരട്ടയക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനഗതാഗതം നിയന്ത്രിക്കാനും നിർദേശമുണ്ട്.
ഡല്‍ഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് 600 കടന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. ഈ സഹചര്യത്തില്‍ മുമ്പ് ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം തിരിച്ചുകൊണ്ടുവരാനാണ് തീരുമാനം. ഈ വിഷയത്തില്‍ സംസ്ഥാനവുമായി കേന്ദ്രം ചര്‍ച്ച നടത്തും.
ഡല്‍ഹിയില്‍ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന വലിയ വാഹനങ്ങള്‍ക്ക് നേരത്തേതെന്ന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നിര്‍ദേശം അനുസരിച്ച് കാറുകള്‍, എസ്.യു.വികള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഡീസല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും നിരോധനം ബാധകമാണ്. നിരോധനം സ്വകാര്യകാറുകൾ ഉൾപ്പെടെ 9.5 ലക്ഷം ഡീസൽ വാഹനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. മതിയായ ക്രമീകരണങ്ങൾ നടത്തിയില്ലെങ്കിൽ യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.