ആഡംബര ഇ.വി വിപണിയിലേക്ക് ബീമറും; 611 കിലോമീറ്റർ റേഞ്ച്, 523 എച്ച്പി കരുത്ത്
text_fieldsമെഴ്‌സിഡസ്-ബെൻസ്, ജാഗ്വാർ, ഔഡി തുടങ്ങിയ കമ്പനികൾ ഇതിനകം ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖലയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ ബി.എം.ഡബ്ല്യു എന്ന ജർമൻ അതികായൻ ഇതുവരെ ഇവിടേക്ക് എത്തിയിരുന്നില്ല. അവസാനം ബിഎംഡബ്ല്യു തങ്ങളുടെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് വാഹനമായ െഎ.എക്‌സ് എസ്.യു.വി ഇന്ത്യയിലെത്തിക്കുകയാണ്. ഡിസംബർ 11ന് വാഹനം ലോഞ്ച് ചെയ്യാനാണ് തീരുമാനം. ബെൻസ് ഇ.ക്യു.സി, ഒൗഡി ഇ ട്രോൺ, ജാഗ്വാർ െഎ പേസ് എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
ബീമർ െഎ.എക്‌സ്
ബിഎംഡബ്ല്യുവിന്റെ മുൻനിര ഇലക്ട്രിക് മോഡലാണ് െഎ.എക്‌സ് എസ്‌യുവി. രണ്ട് ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് 611 കിലോമീറ്റർ റേഞ്ചും 523 എച്ച്പി വരെ കരുത്തും വാഹനം ഓഫർ ചെയ്യുന്നു.
ആഗോളതലത്തിൽ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. െഎ.എക്‌സ് എക്‌സ് ഡ്രൈവ് 40, െഎ.എക്‌സ് എക്‌സ് ഡ്രൈവ് 50. ആദ്യത്തേത് 326hp പവറും 630Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 414കിലോമീറ്റർ ആണ് റേഞ്ച്. 6.1 സെക്കൻഡിൽ 0-100kph വേഗതയിൽ കുതിച്ചെത്തും. രണ്ടാമത്തെ വകഭേദം കരുത്തേറിയതാണ്. 523 എച്ച്പിയും 765 എൻഎം പീക്ക് ടോർക്കും വാഹനം ഉത്പ്പാദിപ്പിക്കും. 611 കിലോമീറ്റർ ആണ് റേഞ്ച്. ബിഎംഡബ്ല്യു പറയുന്നതനുസരിച്ച് ഈ പതിപ്പിന് 4.6 സെക്കൻഡിൽ 0-100kph വേഗത ആർജിക്കാൻ കഴിയും.
രണ്ട് വേരിയന്റുകളിലും ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റ്-അപ്പ് ആണ് ലഭിക്കുന്നത്. ഓരോ ആക്‌സിലിലും ഒരു മോട്ടോറുണ്ട്. ഇത് ഫലപ്രദമായി ഓൾ-വീൽ ഡ്രൈവ് നൽകുന്നു. എന്നിരുന്നാലും, ഡ്രൈവിങ് സാഹചര്യങ്ങൾക്ക് അനുസരിച്ച് ഫോർവീൽ സിസ്റ്റം ഫ്രണ്ട്, റിയർ ആക്‌സിലുകൾക്കിടയിൽ ടോർക്ക് വേരിയബിളായി വിതരണം ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ മാനുവലായി ഓൾ-വീൽ ഡ്രൈവിലേക്ക് മാറാനുമാകും.
ബാറ്ററിയും ചാർജിങും
െഎ.എക്‌സ് എക്‌സ് ഡ്രൈവ് 50 വേരിയന്റിൽ 105.2 kWh ബാറ്ററിയും െഎ.എക്‌സ് എക്‌സ് ഡ്രൈവ് 40-ൽ 71kWh ബാറ്ററി പാക്കും ഘടിപ്പിച്ചിരിക്കുന്നു. ചാർജിങ് സിസ്റ്റം 195kW വരെ ഓപ്ഷണൽ DC ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാക്കുന്നു. െഎ.എക്‌സ് എക്‌സ് ഡ്രൈവ് 50 വേരിയന്റ് 35 മിനിറ്റിൽ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കും. അതേസമയം, െഎ.എക്‌സ് എക്‌സ് ഡ്രൈവ് 40, DC ചാർജർ ഉപയോഗിച്ച് വെറും 31 മിനിറ്റിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
വളരെ ഫ്യൂച്ചറിസ്റ്റും പുതുമയും ആണ് വാഹന ഡിസൈൻ. ഡ്രൈവറെ സഹായിക്കാൻ നിരവധി കാമറകളും റഡാറും സെൻസറുകളും ഉണ്ട്. ഐഎക്‌സിന് ബിഎംഡബ്ല്യു എക്‌സ് 5-ന് സമാനമായ വലുപ്പമുണ്ടെങ്കിലും, ഇന്റീരിയർ സ്‌പേസ് എക്‌സ് 7-നുമായി താരതമ്യപ്പെടുത്താവുന്നതാണ്. പരന്ന തറയും പ്രകൃതിദത്തമായ വസ്തുക്കളും ഉള്ള വിശാലമായ ഇന്റീരിയറാണ് െഎ.എക്സിെൻറ സവിശേഷത. സീറ്റുകൾക്കായി പുതിയ മൈക്രോ ഫൈബർ ഫാബ്രിക് ഉൾപ്പെടെ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുകളും ഉപയോഗിക്കുന്നു.
വലുപ്പുമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് യൂനിറ്റും വാഹനത്തിൽ നിറഞ്ഞിരിക്കുന്നു. സിംഗിൾ പീസ് കർവ്ഡ് ഗ്ലാസ് ഗ്രൂപ്പുകളാണ് 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും. ഇവ രണ്ടും ഡ്രൈവറിലേക്ക് ആംഗിൾ ചെയ്തിരിക്കുന്നു. പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്-അപ്പ് ഡിസ്‌പ്ലേയും വാഹനത്തിൽ ലഭിക്കുന്നു. 650 ലിറ്റർ ആണ് ബൂട്ട് കപ്പാസിറ്റി. ഒരു കോടിക്കുമുകളിലാണ് വില പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.