Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസൈറസ് മിസ്ത്രിയുടെ...

സൈറസ് മിസ്ത്രിയുടെ അപകട മരണം; പുതിയൊരു പ്രതിജ്ഞയെടുത്ത് ആനന്ദ് മഹീന്ദ്ര

text_fields
bookmark_border
Anand Mahindras Pledge After Details Emerge On Cyrus Mistrys Car Accident
cancel

വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണത്തെത്തുടർന്ന് പുതിയൊരു പ്രതിജ്ഞ എടുത്ത് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സൈറസ് മിസ്ത്രി അപകട സമയം വാഹനത്തിന്റെ പിൻസീറ്റിലായിരുന്നെന്നും ആ സമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ആനന്ദ് മഹീന്ദ്ര പുതിയ തീരുമാനം എടുത്തിരിക്കുന്നത്. 'കാറിൽ ഇരിക്കുമ്പോഴെല്ലാം, അത് പിൻസീറ്റിലിരിക്കുമ്പോഴാണെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കാൻ ഞാൻ തീരുമാനിക്കുന്നു. കൂടാതെ ആ പ്രതിജ്ഞയെടുക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. നമ്മൾ എല്ലാവരും നമ്മുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു' ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിൽ പറയുന്നു.

സഞ്ചരിച്ചിരുന്ന കാറിന്റെ അമിത വേഗതയും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത രണ്ട് കാരണങ്ങളെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. മിസ്ത്രിയും നാല് സഹയാത്രികരും സഞ്ചരിച്ചിരുന്നത് മെഴ്സിഡസ് ബെൻസ് എസ്.യു.വിയിലാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണിത്. ആന്റി ലോക്ക് ബ്രേക്ക് മുതൽ സ്റ്റെബിലിറ്റി കൺട്രോളും മുട്ടിനും തലക്കും സുരക്ഷ നൽകുന്ന എയർബാഗുകൾവരെ വാഹനത്തിലുണ്ട്. എന്നാൽ അപകടത്തിൽ മുൻഭാഗം പൂർണമായും തകർന്നതോടെയാണ് മിസ്ത്രിക്ക് മാരകമായ പരിക്കുകൾ ഏറ്റത്. ഫ്രണ്ട്-ഇംപാക്ട് എയർബാഗ്, സൈഡ് ഇംപാക്ട് എയർബാഗ്, ഓവർഹെഡ് എയർബാഗുകൾ, നീ എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ടായിരുന്നു.

പാൽഘർ ജില്ലയിലെ ചാറട്ടി ചെക്പോയന്റ് കടന്ന ശേഷം വെറും ഒമ്പതു മിനിറ്റ് ​കൊണ്ടാണ് ആഡംബര കാർ 20 കി.മീ ദൂരം താണ്ടിയതെന്നാണ് പൊലീസ് പറയുന്നത്. ചാറട്ടി ചെക്പോസ്റ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പാൽഘർ പൊലീസ് ഈ നിഗമനത്തിലെത്തിയത്. കാർ ഞായാറാഴ്ച വൈകീട്ട് 2.21 നാണ് ചെക്പോസ്റ്റ് കടന്നുപോയത്. 20 കി.മി പിന്നിടുമ്പോഴാണ് അപകടം നടന്നത്. അതായത് വെറും ഒമ്പത് മിനിറ്റ് കൊണ്ടാണ് കാർ 20 കിലോമീറ്റർ ദൂരം പിന്നിട്ടത്.

അപകടത്തിൽ മിസ്ത്രിയും സഹയാത്രികനായ ജഹാംഗീറുമാണ് മരിച്ചത്. മിസ്ത്രിയും ജഹാംഗീറും കാറിന്റെ പിറകിലെ സീറ്റിലാണ് ഇരുന്നത്. ഡാരിയസ് മുന്നിലും. കാർ ഓടിച്ചത് സ്ത്രീയാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചാണ് പൊലീസ് പറഞ്ഞത്. സൂര്യ നദിയിലെ പാലത്തിൽ അമിതവേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഇടതു വശത്തു കൂടി മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞത്. അഹ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുമ്പോഴാണ് 54കാരനായ മിസ്ത്രിയുടെ ദാരുണാന്ത്യം. മിസ്ത്രിക്കൊപ്പം ജഹാംഗീർ പാൻഡോളും സംഭവസ്ഥലത്തുതന്നെ മരിച്ചു. മുംബൈക്കാരിയായ ഗൈനക്കോളജിസ്റ്റ് അനഹിത പാൻഡോൾ ആയിരുന്നു കാർ ഓടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyrus MistryAnand MahindraPledge
News Summary - Anand Mahindra's Pledge After Details Emerge On Cyrus Mistry's Car Accident
Next Story